പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പരിക്ക്. സെർബിയക്ക് എതിരായ മത്സരത്തിനിടെയാണ് റൊണാൾഡോയ്ക്ക് പരിക്കേറ്റത്. ഹാംസ്ട്രിംഗ് ഇഞ്ച്വറി ആണെന്നാണ് കരുതപ്പെടുന്നത്.
മത്സരം ആരംഭിച്ചു അധിക സമയം കളിക്കാൻ റൊണാൾഡോയ്ക്ക് ആയില്ല. വലതു കാലിന്റെ മസിലിൽ വേദന അനുഭവപ്പെട്ട ക്രിസ്റ്റ്യാനോ റൊണാൾഡോ ഉടൻ തന്നെ സബ്സ്റ്റിട്യൂഷൻ ആവശ്യപ്പെടുകയായിരുന്നു. ഉടൻ താരത്തെ സബ്സ്റ്റിട്യൂട്ട് ചെ യ്യുകയും ചെയ്തു. ഹാംസ്ട്രിംഗ് ഇഞ്ച്വറി കാരണമാണ് താരത്തിന് പിൻമാറേണ്ടി വന്നത്. സൂപർ താരത്തിന് പരിക്ക് പറ്റിയതോടെ യുവന്റസിനും വലിയ ആശങ്കയിലാണ്. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ മത്സരങ്ങൾ അടുത്തിരിക്കെ റൊണാൾഡോയുടെ അഭാവം യുവന്റസിന് ചിന്തിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. എപ്പോഴും ഫിറ്റ്നെസ് സൂക്ഷിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ പരിക്കേറ്റ് കളം വിടുന്നത് അപൂർവ്വമാണ്.
നീണ്ടകാലമായി അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിട്ടു നിൽക്കുന്ന റൊണാൾഡോ ഈ കഴിഞ്ഞ ആഴ്ചയാണ് വീണ്ടും ദേശീയ ഫുട്ബോൾ മത്സരങ്ങളിലേക്ക് തിരികെ വന്നത്.