ക്ഷേമപെൻഷൻ വിതരണത്തിലെ പ്രതിസന്ധി; അടിയന്തര പ്രമേയത്തിലൂടെ പ്രതിപക്ഷം സഭയിൽ ഉന്നയിക്കും

 

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമപെൻഷൻ വിതരണത്തിലെ പ്രതിസന്ധി ഇന്ന് പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കും. മാസങ്ങളായി ക്ഷേമപെൻഷൻ മുടങ്ങി പതിനായിരങ്ങളുടെ ജീവിതം വഴിമുട്ടി നിൽക്കുന്ന സാഹചര്യം അടിയന്തര പ്രമേയത്തിലൂടെയാണ് പ്രതിപക്ഷം സഭയിൽ ഉന്നയിക്കുക. പി.സി. വിഷ്ണുനാഥ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും. ക്ഷേമ പെൻഷൻ മുടങ്ങിയ വിഷയത്തിലൂടെ സർക്കാരിന്‍റെ ധനകാര്യ കെടു കാര്യസ്ഥതകൾ തുറന്നുകാട്ടി പ്രതിപക്ഷം സഭയിൽ ശക്തമായ പ്രതിഷേധം ഉയർത്തും. വ്യവസായം, സാമൂഹ്യ ക്ഷേമ വകുപ്പുകളുടെ ധനാഭ്യർത്ഥന ചർച്ചയും ഇന്ന് സഭയിൽ നടക്കും.

Comments (0)
Add Comment