ബി.എസ്.എന്‍.എല്ലിലെ പ്രതിസന്ധി ; കേന്ദ്ര സർക്കാർ എന്ത് നടപടി സ്വീകരിച്ചെന്ന് വി.കെ ശ്രീകണ്ഠന്‍ എം.പി

Jaihind News Bureau
Thursday, February 4, 2021

ന്യൂഡല്‍ഹി : ബി.എസ്.എൻ.എൽ കരാർ ജീവനക്കാരുടെ വേതനം വൈകുന്നത് നിലവിലെ സാമ്പത്തിക പ്രതിസന്ധി കാരണമെന്ന് കേന്ദ്ര വാർത്താവിനിമയ, ഐ.ടി വകുപ്പ് മന്ത്രി സഞ്ജയ് ധോത്ര. വി.കെ ശ്രീകണ്ഠൻ എം.പിയുടെ ചോദ്യത്തിന് മറുപടിയായാണ് ലോക്‌സഭയിൽ അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ബി.എസ്.എൻ.എല്ലിലെ പ്രശ്‌നങ്ങൾ മറികടക്കാൻ സർക്കാർ എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് വി.കെ ശ്രീകണ്ഠൻ എം.പി ചോദിച്ചു. എത്രയും വേഗം പ്രശ്‌നം പരിഹരിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ടെന്നും സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ബി.എസ്.എൻ.എൽ ശ്രമിക്കുന്നതായും മന്ത്രി ലോക്‌സഭയിൽ അറിയിച്ചു.