മൂന്നാറിനെ ചൊല്ലി ഇടതുമുന്നണി വീണ്ടും കലുഷിതമാകുന്നു. കെ.രാജന്ദ്രേൻ എംഎൽഎക്ക് എതിരെ ദേവികുളം സബ്കളക്ടറെ പിന്തുണ നല്‍കിയ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന് പിന്നാലെ പിന്തുണയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജന്ദ്രേനും എത്തിയതോടെ സിപിഎമ്മും സിപിഐയും തമ്മിൽ ഇക്കാര്യത്തിൽ ഉള്ള അഭിപ്രായഭിന്നത വ്യക്തമായി. സംഭവത്തിൽ സിപിഐയുടെ അത്യപ്തി സിപിഎമ്മിനെ അറിയിച്ചു. ജനപ്രതിധികൾ ഇത്തരത്തിൽ പെരുമാറുന്നത് മുന്നണിക്ക് ദോഷം ചെയ്യുമെന്ന് സിപിഐ നേതാക്കൾ സിപിഎമ്മിനോട് വ്യക്തമാക്കി.
മുന്നാറിൽ അനധികൃത കൈയേറ്റങ്ങൾക്കും നിർമ്മാണങ്ങൾക്കും എതിരെ റവന്യു ഉദ്യോഗസ്ഥർ കർശന നടപടി സ്വീകരിക്കുബോഴാണ് ഇത്.സി.പി.എം സി.പി.ഐ എറ്റുമുട്ടലായി മാറുന്നത് പതിവ് കാഴ്ച്ചയാണ്. മന്ത്രി എം.എം മണിയും എസ് രാജന്ദ്രേൻ എം.എൽ.എ ഒരു ഭാഗത്തും റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജന്ദ്രേൻ’ മറുവശത്തും നിന്നും പരസ്പരം വാക്കുകൾ കൊണ്ട് എറ്റുമുട്ടി. അത് രേന്നു രാജ് വിഷയത്തിൽ വീണ്ടും ആവർത്തിക്കുകയാണ്. നേരത്തെ ശ്രീറാം വെങ്കിട്ടരാമനാണങ്കിൽ ഇപ്പോൾ രേണു രാജ് .മുന്നാർ വിഷയത്തിൽ സി.പി.എം സി.പി.ഐ സംസ്ഥാന ജില്ലാ നേത്യത്വതങ്ങൾ ഇപ്പോഴും രണ്ട് തട്ടിലാണ്..രേണു രാജിനെ പിന്തുണച്ച സി.പി.ഐ രംഗത്ത് എത്തിയതും ശ്രധേയമാണ്
രാജന്ദ്രനോട് വിശദികരണം ചോദിക്കമെന്ന് ഒഴുക്കൻ നിലപാടാണ് സി.പി.എം ഇക്കാര്യത്തിൽ സ്വീകരിച്ചിരക്കുന്നത്.സി.പി എം ഔദ്യോഗികമായി നിലപാട് വ്യക്തമാക്കിയിട്ടില്ല. ശ്രീറാം വെങ്കിട്ടരാമൻ വിഷയത്തിൽ സി.പി.എമ്മിന് മുന്നിൽ സി.പി.ഐ ക്ക് മുട്ട് മടക്കേണ്ടി വന്നു.രേണു രാജ് വിഷയത്തിൽ സി.പി.എമ്മിന് മുന്നിൽ സി.പി.ഐക്ക് കീഴടങ്ങണ്ടി വരുമോ എന്നാണ് ഇവിടെ ഉയരുന്ന ചോദ്യം.ലോക്സഭ തെരഞ്ഞടുപ്പ് മുന്നിൽ നിൽക്കേ എൽ.ഡി.എഫിലെ പ്രബല ഘടകകക്ഷികൾ എറ്റുമുട്ടുന്നതിൽ ആശങ്കയിലാണ് മറ്റു കക്ഷികൾ