കെ.സുന്ദരയ്ക്ക് ബിജെപി നല്‍കിയ സ്മാർട് ഫോണ്‍ ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തു

Jaihind Webdesk
Friday, June 11, 2021

കാസർകോട് : കെ.സുന്ദരയ്ക്ക് ബിജെപി നല്‍കിയ സ്മാർട് ഫോണ്‍ ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തു. മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറാന്‍ ബിജെപി നേതാക്കള്‍ നല്‍കിയ ഫോണാണ് പിടിച്ചെടുത്തത്. അതേസമയം സുന്ദരയുടെ അമ്മയുടെയും ബന്ധുക്കളുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ബിജെപി പ്രവര്‍ത്തകര്‍ പണം നല്‍കിയതായി അമ്മ മൊഴി നല്‍കി.