മഞ്ജു വാര്യരുടെ മൊഴിയെടുത്ത് അന്വേഷണസംഘം; ദിലീപടക്കമുള്ളവരുടെ ശബ്ദസാമ്പിളുകള്‍ തിരിച്ചറിഞ്ഞു

Jaihind Webdesk
Sunday, April 10, 2022

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘം മഞ്ജു വാര്യരുടെ മൊഴിയെടുത്തു. ദിലീപടക്കമുള്ള പ്രതികളുടെ ശബ്ദസാമ്പിള്‍ മഞ്ജു തിരിച്ചറിഞ്ഞു. കൊച്ചിയിലെ ഹോട്ടലില്‍ എത്തിയാണ് മഞ്ജു അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്‍റെ ഭാഗമായാണ് ക്രൈം ബ്രാഞ്ച് മൊഴിയെടുത്തത്.

സംവിധായകൻ ബാലചന്ദ്രകുമാര്‍ പോലീസിന് മുന്നില്‍ ഹാജരാക്കിയ ശബ്ദസന്ദേശങ്ങള്‍ ഉള്‍പ്പെടെ മഞ്ജു വാര്യര്‍ തിരിച്ചറിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. ദിലീപ്, അനൂപ്, സൂരജ് എന്നിവരുടെ ശബ്ദങ്ങള്‍ മഞ്ജുതിരിച്ചറിഞ്ഞതായാണ് വിവരം. കേസില്‍ മറ്റ് പല നിര്‍ണായക സ്ഥിരീകരണങ്ങളും മഞ്ജു വാര്യര്‍ അന്വേഷണ സംഘത്തിന് നല്‍കിയിട്ടുണ്ടെന്നും സൂചനയുണ്ട്.