‘ഇഡിക്കെതിരായ ക്രൈംബ്രാഞ്ച് കേസ് ജനശ്രദ്ധ തിരിക്കാനുള്ള തന്ത്രം’ : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Friday, March 19, 2021
തിരുവനന്തപുരം : ഇഡിക്കെതിരായ ക്രൈംബ്രാഞ്ച് കേസ്  ജനശ്രദ്ധ തിരിക്കാനുള്ള അടവ് തന്ത്രമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.  വിഷയത്തിൽ വിവാദം ഉയർത്തുക എന്ന നിഗൂഢ  രാഷ്ട്രീയ ലക്ഷ്യമാണ് ഇതിനുപിന്നിലെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം ശബരിമല   കോൺഗ്രസ് മുഖ്യ തെരഞ്ഞെടുപ്പ് വിഷയമാക്കാൻ ഉദ്ദേശിക്കുന്നില്ല. വിഷയത്തിൽ സി പി എം നേതാക്കളുടെ നിലപാടിലെ വൈരുദ്ധ്യമാണ് ചൂണ്ടിക്കാട്ടിയതെന്നും
 മുല്ലപ്പള്ളി തിരുവനന്തപുരത്ത് വ്യക്തമാക്കി.