കരുനാഗപ്പള്ളിയില്‍ കരുത്തുകാട്ടി സി.ആർ മഹേഷ് ; പതിനായിരം കടന്ന് ലീഡ്

Jaihind Webdesk
Sunday, May 2, 2021

 

തിരുവനന്തപുരം : കരുനാഗപ്പള്ളി നിയോജകമണ്ഡലത്തില്‍ കരുത്തുകാട്ടി യുഡിഎഫ് സ്ഥാനാർത്ഥി സി.ആർ മഹേഷ്. 11597 വോട്ടുകള്‍ക്കാണ് മഹേഷ് ലീഡ് ചെയ്യുന്നത്. കുണ്ടറയില്‍ യുഡിഎഫ് സ്ഥാനാർത്ഥി പി.സി വിഷ്ണുനാഥും മുന്നിലാണ് മന്ത്രി മേഴ്സിക്കുട്ടിയമ്മയെ മറികടന്ന്1282 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്.

എറണാകുളത്ത് വിള്ളല്‍ വീഴാതെ യുഡിഎഫ് കോട്ട ; 14ല്‍ 9ലും മുന്നേറ്റം

കൊച്ചി: ആദ്യ റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ എറണാകുളം ജില്ലയിലെ 14 സീറ്റുകളിൽ 9 സീറ്റുകളിലും യുഡിഎഫ് മുന്നേറ്റം. കൊച്ചി,കോതമംഗലം ,കളമശ്ശേരി , വൈപ്പിൻ, മൂവാറ്റുപുഴ മണ്ഡലങ്ങളൊഴികെ എല്ലായിടത്തും യുഡിഎഫ് ലീഡ് ചെയ്യുന്നു.

തൃപ്പൂണിത്തുറയിൽ സിപിഎമ്മിന്റെ എം. സ്വരാജിനെ പിന്നിലാക്കി കോൺഗ്രസ് സ്ഥാനാർഥി കെ. ബാബു 523 വോട്ടുകൾക്കു മുന്നിലാണ്. കെ. ബാബു 4597 വോട്ടുകൾ നേടിയപ്പോൾ സ്വരാജിന് 4067 വോട്ടുകളാണ് ലഭിച്ചത്. ബിജെപിയുടെ കെ. രാധാകൃഷ്ണന് 1387 വോട്ടുകൾ ലഭിച്ചു.