നെടുങ്കണ്ടം കസ്റ്റഡിമരണം : അറസ്റ്റിലായ സിവിൽ പോലീസ് ഉദ്യോഗസ്ഥനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

Jaihind Webdesk
Thursday, July 4, 2019

നെടുങ്കണ്ടം കസ്റ്റഡിമരണക്കേസിൽ അറസ്റ്റിലായ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ സജീവ് ആൻറണിയെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് അനുവദിച്ചിരിക്കുന്നത്. പീരുമേട് മജിസ്‌ട്രേറ്റ് പ്രതിയെ റിമാൻഡ് ചെയ്തത്. സുരക്ഷാ കാരണങ്ങളാലാൽ സജീവ് ആൻറണിയെ ദേവികുളം സബ്ജയിലേക്ക് മാറ്റി.

രാജ്കുമാർ കൊലക്കേസിൽ നെടുങ്കണ്ടം എസ്ഐയായിരുന്ന കെ.എ. സാബുവും അറസ്റ്റിലായിരുന്നു. ചൊവ്വാഴ്ച ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ഇവരെ ചോദ്യം ചെയ്യലിനു ശേഷം ബുധനാഴ്ച രാവിലെയാണ് അറസ്റ്റു ചെയ്തത്. പ്രത്യേക അന്വേഷണം സംഘത്തിൻറെ തടലവൻ കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സാബുമാത്യുവിൻറെ നേതൃത്വലായിരുന്നു അറസ്റ്റ്. ക്രൈംബ്രാഞ്ച് സം ഘത്തിൻറെ അന്വേഷണത്തിൽ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ രാജ്കുമാർ ക്രൂരമായ മർദനത്തിനിരയായെന്ന കണ്ടെത്തലിൻറെ അടിസ്ഥാനത്തിലാണ് പോലീസു കാരെ അറസ്റ്റു ചെയ്തത്.