തൃശൂരിലെ സിപിഎമ്മിന്‍റെ സാമ്പത്തിക ഇടപാടുകൾ ദുരൂഹമെന്ന് ഇഡി. ജില്ലയിൽ സിപിഎമ്മിന് 101 സ്ഥാവരജംഗമ വസ്തുക്കളെന്ന് ഇഡി കണ്ടെത്തി. ആദായനികുതി വകുപ്പിന് നൽകിയ കണക്കിൽ ഒരു കെട്ടിടം മാത്രം. ആറ് സ്വത്തുക്കൾ വിൽപ്പന നടത്തി. സ്വത്തുക്കൾ സംബന്ധിച്ച് ജില്ലാ സെക്രട്ടറിയിൽ നിന്ന് വിശദാംശങ്ങൾ തേടി.
അതേസമയം തൃശൂർ കരുവന്നൂർ ബാങ്കിലെ കള്ളപ്പണമിടപാട് കേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസിനെയും പി.കെ. ബിജുവിനെയും ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. എം.എം. വർഗീസിന്‍റെ മൊബൈൽ ഫോൺ ഇഡി കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിൽ പിടിച്ചെടുത്തിരുന്നു. ആദായനികുതി വകുപ്പ് കഴിഞ്ഞ ദിവസം കോടികളുടെ ഇടപാടുകളുമായി ബന്ധപ്പെട്ട് തൃശൂർ സിപിഎം ജില്ലാ കമ്മറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചിരുന്നു.