‘സിപിഎമ്മിന്‍റെ വർഗീയ, സൈബർ ബോംബുകള്‍ അവരുടെ കയ്യിലിരുന്നു തന്നെ പൊട്ടി’: ടി. സിദ്ദിഖ് എംഎല്‍എ

 

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎം ഉയർത്തിപ്പിടിച്ചത് വർഗീയ വിഭജന മാനിഫെസ്റ്റോയാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് ടി. സിദ്ദിഖ് എംഎൽഎ. സിപിഎം നിർമ്മിച്ച വർഗീയ ബോംബും സൈബർ ബോംബും അവരുടെ കൈയ്യിലിരുന്നു തന്നെ പൊട്ടിത്തെറിച്ചെന്ന് അദ്ദേഹം പരിഹസിച്ചു.

ഇരുണ്ട കാലത്തിലേക്ക് കേരളത്തെ നയിക്കുന്ന പ്രാകൃത രാഷ്ട്രീയ പ്രവർത്തനമാണ് സിപിഎം സ്വീകരിച്ചത്. ഇതിന് ഉദാഹരണമാണ് വടകരയും കോഴിക്കോടുമെന്ന് സിദ്ദിഖ് പറഞ്ഞു. സൈബർ ബോംബിന്‍റെ ഉറവിടം കണ്ടെത്താൻ പോലീസ് തയാറാകാത്തത് അതിന് പിന്നിൽ സിപിഎം ആയതുകൊണ്ടാണെന്നും സിദ്ദിഖ് കോഴിക്കോട് പറഞ്ഞു.

Comments (0)
Add Comment