സിപിഎം പ്രവർത്തകർ സിപിഐയിൽ ചേർന്നു; തൃശൂരില്‍ സിപിഐ ലോക്കല്‍ സെക്രട്ടറിക്ക് സിപിഎം നേതാവിന്‍റെ ഭീഷണി

തൃശൂര്‍: സിപിഐ ലോക്കല്‍ സെക്രട്ടറിക്ക് സിപിഎം ലോക്കല്‍ കമ്മിറ്റിയംഗത്തിന്‍റെ ഭീഷണി. തൃശൂര്‍ ചാവക്കാട് ഒരുമനയൂരിലാണ് സംഭവം. ഇതേ തുടർന്ന് സിപിഐ ലോക്കൽ സെക്രട്ടറി വി.കെ ചന്ദ്രൻ ചാവക്കാട് പോലീസിൽ പരാതി നൽകി.

സിപിഐ ലോക്കല്‍ സെക്രട്ടറി വി.കെ ചന്ദ്രനെയാണ് ഭീഷണിപ്പെടുത്തിയത്. സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം കെ.ഐ മഹേഷാണ് ഭീഷണി മുഴക്കിയത്. സിപിഎം പ്രവർത്തകർ സിപിഐയിൽ ചേർന്നതാണ് പ്രകോപനം. സിപിഎമ്മിന്‍റെ മുന്‍ ബ്രാഞ്ച് സെക്രട്ടറിയും ഏതാനും പാര്‍ട്ടി അംഗങ്ങളുമാണ് സിപിഐയില്‍ ചേര്‍ന്നത്. അതിനിടെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്ത് വന്നു. ‘സിപിഎം പ്രവര്‍ത്തകരെ അടര്‍ത്തിക്കൊണ്ടുപോയാല്‍ നിനക്ക് ആപത്താണ്. ഇനി ഇങ്ങനെ ഉണ്ടായാല്‍ വീട്ടില്‍ നിന്‍റെ വീട്ടില്‍ കയറി പറയേണ്ടി വരും. അടിച്ച് നിന്‍റെ തണ്ടെല്ല് മുറിക്കും’ ഇങ്ങനെ പോകുന്നു ഭീഷണി.

ഭീഷണിയെ തുടർന്ന് ചന്ദ്രന്‍ ചാവക്കാട് പൊലീസില്‍ പരാതി നല്‍കി.  എന്നാൽ വൈകാരികമായി സംസാരിച്ചതാണെന്ന വിശദീകരണവുമായി സിപിഎം ലോക്കൽ കമ്മിറ്റിയംഗം മഹേഷ് രംഗത്തെത്തി. പാര്‍ട്ടി പ്രവര്‍ത്തകരെ സിപിഐയിലേക്ക് അടര്‍ത്തിയെടുക്കുകയാണ്. ഇത് തുടര്‍ച്ചയായപ്പോള്‍ ചോദ്യം ചെയ്തതാണെന്നും മഹേഷ് വിശദീകരിച്ചു.

Comments (0)
Add Comment