വയനാട്ടിൽ അപ്രതീക്ഷിത നീക്കവുമായി സിപിഎം; പി. ​ഗ​ഗാറിനെ മാറ്റി, ജില്ലാ സെക്രട്ടറിയായി കെ. റഫീഖിനെ തിരഞ്ഞെടുത്തു

 

വയനാട്: ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകളിലെ തിരിച്ചടികളുടെ പശ്ചാത്തലത്തിൽ വയനാട്ടിൽ ജില്ലാ സെക്രട്ടറിയെ മാറ്റി സിപിഎം. പി. ഗഗാറിനെ മാറ്റി കെ. റഫീഖിനെ സെക്രട്ടറിയായി തിര‍ഞ്ഞെടുക്കുകയായിരുന്നു. നിലവിൽ ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറിയാണ് കെ. റഫീഖ്. അപ്രതീക്ഷിതമായ നീക്കത്തിലൂടെയാണ് സിപിഎം റഫീഖിനെ പാർട്ടി സെക്രട്ടറി ആക്കിയത്.

ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമുണ്ടായി. പതിനൊന്നിനെതിരെ പതിനാറ് വോട്ടുകൾക്കാണ് പി. ഗഗാറിനെതിരെ കെ. റഫീഖിന്‍റെ വിജയം. 27 അംഗ ജില്ലാകമ്മിറ്റിയിൽ കമ്മിറ്റിയിൽ അഞ്ച് പേർ പുതുമുഖങ്ങളാണ്. പി. കെ. രാമചന്ദ്രൻ, സി. യൂസഫ്, എൻ. പി. കുഞ്ഞുമോൾ, പി. എം. നാസർ, പി. കെ. പുഷ്പൻ എന്നിവരാണ് കമ്മിറ്റിയിലെ പുതുമുഖങ്ങൾ. സുൽത്താൻ ബത്തേരി ഏരിയാ കമ്മിറ്റിയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടയാളാണ് പി.കെ. രാമചന്ദ്രൻ.

 

 

Comments (0)
Add Comment