കസ്റ്റംസ് കമ്മീഷണർക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് നീക്കം ; പ്രതികാര നടപടിയുമായി സിപിഎം

സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷിന്‍റെ രഹസ്യമൊഴി പുറത്തുവന്നതില്‍ കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറിന് അഡ്വക്കേറ്റ് ജനറലിന്‍റെ നോട്ടീസ്. കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്നാണ് ആവശ്യം. സിപിഎം നേതാവ് കെജെ ജേക്കബിന്‍റെ പരാതിയിലാണ് നടപടി.

ഡോളർ കടത്തില്‍ മുഖ്യമന്ത്രിക്കും മൂന്ന് മന്ത്രിമാർക്കും സ്പീക്കർക്കും  പങ്കുണ്ടെന്ന് കസ്റ്റംസ് വ്യക്തമാക്കിയിരുന്നു. നിലവില്‍ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാനുള്ള നടപടിയുമായി മുന്നോട്ടുപോവുകയാണ് കസ്റ്റംസ്. ഇതിന് പിന്നാലെ കസ്റ്റംസിനെതിരെ വലിയ പ്രതിഷേധമാണ് സിപിഎം ഉയർത്തിയത്. കസ്റ്റംസ് കമ്മീഷണർ സുമിത് കുമാറിന് സിപിഎമ്മില്‍ നിന്ന് ഭീഷണിയുണ്ടെന്ന് അദ്ദേഹം തന്നെ അറിയിച്ചു. എന്നാല്‍ വിരട്ടലിന് വഴങ്ങില്ലെന്നും ഭീഷണികള്‍ വിലപ്പോവില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

കഴിഞ്ഞദിവസം ജയില്‍വകുപ്പുമായി ബന്ധപ്പെട്ട ഒരു പഴയ കേസിലാണ് കസ്റ്റംസ് കമ്മിഷണര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഇതിലാണ് സ്വപ്നാ സുരേഷിന്‍റെ രഹസ്യമൊഴിയുടെ പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. കോടതിയലക്ഷ്യ നടപടിയാണിതെന്നും നിയനടപടി സ്വീകരിക്കണമെന്നുമാണ് പരാതി.

Comments (0)
Add Comment