കുറ്റ്യാടിയില്‍ പൊലീസുകാർക്ക് നേരെ സിപിഎം അക്രമം ; എസ്ഐ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്

Jaihind News Bureau
Monday, February 15, 2021

 

കോഴിക്കോട് :  കുറ്റ്യാടിയില്‍ പൊലീസുകാർക്ക് നേരെ സിപിഎം അക്രമം. എസ്ഐ ഉൾപ്പെടെ നാല് പൊലീസുകാർക്കാണ് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഒരു പൊലീസുകാരനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വാറന്‍റിനെ തുടർന്ന് സിപിഎം പ്രവർത്തകനെ അറസ്റ്റ് ചെയ്യാനെത്തിയപ്പോഴായിരുന്നു ആക്രമണം. 2016 ൽ സിപിഎം-ബിജെപി സംഘർഷവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസില്‍ സിപിഎം പ്രവർത്തകന്‍ ആംപാട്ട് മീത്തൽ അശോകനെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് എത്തിയത്.