പരാജയഭീതിയില്‍ സിപിഎം അക്രമം അഴിച്ചുവിടുന്നു ; കൊലപാതകം ആസൂത്രിതമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

Jaihind Webdesk
Wednesday, April 7, 2021

കോഴിക്കോട്  : കണ്ണൂരിൽ യൂത്ത് ലീഗ് പ്രവർത്തകൻ്റെ കൊലപാതകം ആസൂത്രിതമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ചോര വാർന്നാണ് മൻസൂർ മരിച്ചത്. വെട്ടേറ്റ മന്‍സൂറിനെ ആശുപത്രിയിലെത്തിക്കാൻ പോലും ആക്രമികൾ അനുവദിച്ചില്ല. പരാജയഭീതിയിൽ സിപിഎം പരക്കെ അക്രമങ്ങൾ നടത്തുന്നു. കിട്ടില്ല എന്ന് ഉറപ്പുള്ള പ്രദേശങ്ങളിൽ എൽഡിഎഫുകാർ വോട്ട് ചെയ്യാറില്ല. വേങ്ങരയിലുൾപ്പെടെ പോളിംഗ് ശതമാനം കുറഞ്ഞത് എല്‍ഡിഎഫുകാർ വോട്ട് ചെയ്യാത്തതിനാലാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി കോഴിക്കോട് പറഞ്ഞു.