പോലീസ് നോക്കിനില്‍ക്കെ ആറ്റിങ്ങലില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകന്‍റെ വീടാക്രമിച്ചു, സ്റ്റേഷനുള്ളില്‍ കയറി മർദ്ദനം; വ്യാപക അക്രമം അഴിച്ചുവിട്ട് സിപിഎം

 

തിരുവനന്തപുരം: നവകേരള സദസ് നാളെ സമാപിക്കാനിരിക്കെ തലസ്ഥാനത്ത്‌ വ്യാപക അക്രമം അഴിച്ചുവിട്ട് ഡിവൈഎഫ്‌ഐ. ആറ്റിങ്ങലിൽ പോലീസ് നോക്കിനിൽക്കെ യൂത്ത് കോൺഗ്രസ് പ്രവർത്തകന്‍റെ വീട് ഡിവൈഎഫ്‌ഐ പ്രവർത്തകർ തല്ലി തകർത്തു.യൂത്ത് കോൺഗ്രസ് പ്രവർത്തകനായ സുഹൈൽ അഹമ്മദിന്‍റെ വീടാണ് ഡിവൈഎഫ്‌ഐ സംഘം ആക്രമിച്ചു സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. വെഞ്ഞാറമൂട്ടിൽ കരുതൽ തടങ്കലിൽ എടുത്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് സ്റ്റേഷനിൽ കയറി മർദ്ദിച്ച ഡിവൈഎഫ്‌ഐ പ്രവർത്തകർ കന്യാകുളങ്ങരയിലും അതിക്രമങ്ങൾ കാട്ടി.

Comments (0)
Add Comment