പരാജയ ഭീതിയില്‍ വർഗീയ ധ്രുവീകരണത്തിന് സി.പി.എം ശ്രമം : രമേശ് ചെന്നിത്തല

Jaihind News Bureau
Saturday, October 19, 2019

സി.പി.എം വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരാജയ ഭീതി മൂലം തരം താണ വർഗീയ പ്രചരണമാണ് സി.പി.എം നടത്തുന്നത്. അഞ്ചിടത്തും യു.ഡി.എഫ് മികച്ച വിജയം നേടുമെന്നും അദ്ദേഹം പറത്തു.പിണറായി സർക്കാരിന്‍റെ ജനവിരുദ്ധ നടപടികൾക്കെതിരായ വിധിയെഴുത്താവും ഈ തെരഞ്ഞെടുപ്പ് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

മന്ത്രി കെ.ടി ജലീലിന് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്നും രമേശ് ചെന്നിത്തല. മന്ത്രി നടത്തിയത് വലിയ അഴിമതിയാണ്. മന്ത്രിയെ മാറ്റി നിർത്തി ജുഡീഷ്യൽ അന്വഷണം നടത്താൻ സർക്കാർ തയാറാകണം. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് വീണ്ടും കത്ത് നൽകിയതായും പ്രതിപക്ഷ നേതാവ് പറഞ്ഞു.