സിപിഎമ്മില്‍ നിന്ന് എസ് രാജേന്ദ്രനെ പുറത്താക്കാൻ ശുപാർശ

Jaihind Webdesk
Wednesday, December 29, 2021

ദേവികുളം തെരഞ്ഞെടുപ്പ് വീഴ്ചയിൽ മുൻ എംഎൽഎ എസ് രാജേന്ദ്രനെ പുറത്താക്കാൻ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ശുപാർശ. പാർട്ടി നിയോഗിച്ച രണ്ടംഗ കമ്മീഷന്‍റെ അന്വേഷണത്തിൽ രാജേന്ദ്രൻ കുറ്റക്കാരനെന്ന് കണ്ടെത്തി.  തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ആത്മാർത്ഥത ഉണ്ടായില്ലെന്നും വിമർശനം.

പ്രചാരണ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിന്നുവെന്നും  വോട്ട് ഭിന്നിപ്പിക്കാൻ ശ്രമിച്ചുവെന്നുമാണ് രാജേന്ദ്രനെതിരെയുള്ള അന്വേഷണ കമ്മീഷന്‍റെ കണ്ടെത്തൽ. ഒരുവർഷത്തേക്ക് രാജേന്ദ്രനെ പാർട്ടിയിൽ നിന്ന് പുറത്താക്കാനാണ് ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയ്ക്ക് ശുപാർശ ചെയ്തിരിക്കുന്നത്.