രമ്യയെ വെല്ലുവിളിച്ചവര്‍ കശാപ്പ് രാഷ്ട്രീയത്തിന്‍റെ വക്താക്കള്‍ ; നടപടി അപലപനീയവും പ്രതിഷേധാര്‍ഹവും : വി.എം സുധീരന്‍

Jaihind Webdesk
Sunday, June 13, 2021

തിരുവനന്തപുരം : രമ്യ ഹരിദാസ് എംപിക്കെതിരെ വധഭീഷണി മുഴക്കിയ സിപിഎം പ്രവര്‍ത്തകരുടെ ഹീനമായ നടപടി അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്‍. ആലത്തൂര്‍ വന്നാല്‍ കാല് വെട്ടുമെന്ന് പറഞ്ഞ് ജനപ്രതിനിധിയായ രമ്യയെ വെല്ലുവിളിച്ചവര്‍ കശാപ്പ് രാഷ്ട്രീയത്തിന്റെ വക്താക്കളാണ്. ഒരു പാര്‍ലമെന്റംഗത്തിന്റെ സഞ്ചാരസ്വാതന്ത്ര്യംപോലും നിഷേധിക്കുന്ന ഇത്തരം സാമൂഹ്യവിരുദ്ധര്‍ക്കെതിരെ ശക്തവും മാതൃകാപരവുമായ നടപടി സ്വീകരിക്കാന്‍ പൊലീസ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.