“കട്ട കമ്മ്യൂണിസ്റ്റ് ” പട്ടം അരക്കിട്ടുറപ്പിച്ച് കോന്നിയിലെ സഖാക്കൾ…! സിപിഎം കോപ്പിയടി പരീക്ഷയിൽ മാത്രമല്ല പോസ്റ്ററിലും ; വൈറലായി ഫെയ്സ് ബുക്ക് പോസ്റ്റ്

Jaihind News Bureau
Friday, September 27, 2019

സിപിഎം കോപ്പിയടി പരീക്ഷയിൽ മാത്രമല്ല പോസ്റ്ററിലും…! കോപ്പിയടിയിലും ചരിത്രം കുറിച്ച് “കട്ട കമ്മ്യൂണിസ്റ്റ് ” പട്ടം അരക്കിട്ടുറപ്പിച്ച കോന്നിയിലെ സഖാക്കളെ ട്രോളി ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.

ഖജനാവിൽ നിന്നും പിരിക്കുന്ന ബക്കറ്റിൽ നിന്നും പൈസ മോഷ്ടിക്കുന്നതും പാട്ടും സിനിമയുടെ കഥകളും മോഷ്ടിക്കുന്നതും “സഖാവ്” എന്ന വിളി തന്നെ മോഷ്ടിച്ചതുമായ സിപിഎമ്മിന്‍റെ മോഷണ കഥകൾ നമുക്ക് ഏറെ പരിചയമുള്ളതാണെന്നും എന്നാല്‍ ഇപ്പോള്‍ ക്യാപ്ഷനും ഡിസൈനും വരെ മോഷ്ടിച്ച് പുതിയ ഒരു ചരിത്രത്തിന് കൂടി പാര്‍ട്ടി തുടക്കമിട്ടിരിക്കുകയാണെന്ന് എൻഎസ്‌യു ദേശീയ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് വിക്ടോറിയ കോളജിലെ ഇത്തവണത്തെ കെ.എസ്.യു വിന്‍റെ “നമ്മള്‍ ജയിക്കും” എന്ന ക്യാപ്ഷന്‍ കോപ്പി അടിച്ചാണ് ഇത്തവണ സിപിഎം ചരിത്രം കുറിച്ചതെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കെ.എസ്.യുവിന്‍റെ പോസ്റ്ററും അതിനെ കോപ്പിയടിച്ച കോന്നിയിലെ സ്ഥാനാര്‍ത്ഥി യു ജനീഷ്കുമാറിന്‍റെ പോസ്റ്ററും ഉള്‍പ്പെടെയാണ് അദ്ദേഹത്തിന്‍റെ പോസ്റ്റ്. ക്യാപ്ഷന്‍ കോപ്പിയടിച്ചെന്ന് മാത്രമല്ല സുമേഷ് ചാലിശേരി ഡിസൈന്‍ ചെയ്ത ”നമ്മള്‍ ജയിക്കും” എന്ന് ലോഗോ അത്പോലെ പോസ്റ്ററിലും കാണാം.

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം :

ലേശം ഉളുപ്പ് വേണമെന്ന് കമ്മ്യൂണിസ്റ്റുകാരോട് പറഞ്ഞു കൊണ്ടേയിരുന്ന് എനിക്ക് ഉളുപ്പ് ആയിരിക്കുന്നു!

ഖജനാവിൽ നിന്നും പിരിക്കുന്ന ബക്കറ്റിൽ നിന്നും പൈസ മോഷ്ടിക്കുന്നതും , പാട്ടും സിനിമയുടെ കഥകളും മോഷ്ടിക്കുന്നതും “സഖാവ്” എന്ന വിളി തന്നെ മോഷ്ടിച്ചതുമായ CPIM മോഷണ കഥകൾ നമ്മുക്ക് ഏറെ പരിചയിച്ചതാണ്.

എന്നാൽ ഇപ്പോഴിതാ ക്യാപ്ഷനും ഡിസൈനും മോഷ്ടിച്ച് പുതിയ ഒരു ചരിത്രത്തിനു തുടക്കം കുറിച്ചിരിക്കുന്നു. പാലക്കാട് വിക്ടോറിയ കോളജിലെ ഇത്തവണത്തെ കെ.എസ്.യു വിന്‍റെ “നമ്മള്‍ജയിക്കും” എന്ന ക്യാപ്ഷന്‍ കോപ്പി അടിച്ചാണ് കോന്നിയിലെ സ്ഥാനാര്‍ത്തി യു ജനീഷ്കുമാര്‍ ന്‍റെ പ്രചരണം ആരംഭിച്ചിരിക്കുന്നത്. മാത്രമല്ല സുമേഷ് ചാലിശേരി ഡിസൈന്‍ ചെയ്ത ”നമ്മള്‍ ജയിക്കും” ലോഗോ അത്പോലെ പോസ്റ്ററിലും അടിച്ച് കോന്നിയിലെ സഖാക്കൾ “കട്ട കമ്മ്യൂണിസ്റ്റ് ” പട്ടം അരക്കിട്ടുറപ്പിച്ചിരിക്കുന്നു.

#നമ്മൾജയിക്കും