പി.പി ദിവ്യക്കെതിരെ നടപടി എടുക്കാതെ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്


തിരുവനന്തപുരം: കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരായ സിപിഎമ്മിന്റെ തുടര്‍ നടപടി മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ തീരുമാനം വന്ന ശേഷം മാത്രം .കേസ് നിയമപരമായി തന്നെ മുന്നോട്ട് പോകട്ടെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് വിലയിരുത്തി.ഉപതെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാന്‍ യോഗം തീരുമാനിച്ചു.അതെസമയം തോമസ് കെ തോമസിനെതിരെ ഉയര്‍ന്ന കോഴ വിവാദം സംസ്ഥാന സെക്രട്ടേറിയേറ്റ് ചര്‍ച്ച ചെയ്തില്ല.

എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പി.പി ദിവ്യ അറസ്റ്റിന് വഴങ്ങില്ലെന്ന് സൂചനയുണ്ട്.

Comments (0)
Add Comment