സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത്

സി പി എം സംസ്ഥാന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. രാഷ്ട്രീയ, സംഘടനാ വിഷയങ്ങളാണ് രണ്ട് ദിവസത്തെ യോഗത്തിന്റെ പ്രധാന അജണ്ട. പൗരത്വ ഭേദഗതി ബില്ലിന് എതിരായ തുടർ നടപടികൾ സംബന്ധിച്ച് വിശദമായ ചർച്ച യോഗത്തിൽ ഉണ്ടാകും. കോഴിക്കോട് രണ്ടു യുവാക്കൾക്കെതിരെ യു.എ.പി.എ ചുമത്തിയ നടപടിയും ചർച്ചയാകും.പാർട്ടി അംഗങ്ങളായ ഇരുവർക്കും മാവോയിസ്റ്റ് ബന്ധം ഉണ്ടെന്ന് പാർട്ടി കണ്ടെത്തിയിരുന്നു. ഇക്കാര്യം ഇന്നത്തെ യോഗത്തിൽ കോഴിക്കോട്ട് ജില്ലാ കമ്മിറ്റി റിപ്പോർട്ട് ചെയ്യും

Comments (0)
Add Comment