തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ അതിരൂക്ഷ വിമർശനം. മൈക്കിനോടും ഓപ്പറേറ്ററോടും കയർക്കുന്ന മുഖ്യമന്ത്രിയുടെ അസഹിഷ്ണത പൊതുസമൂഹത്തിൽ അവമതിപ്പ് ഉണ്ടാക്കിയെന്ന് അംഗങ്ങൾ തുറന്നടിച്ചു. പൊതുസമൂഹത്തിലെ മുഖ്യമന്ത്രിയുടെ ശൈലി തിരുത്തപ്പെടേണ്ടതാണെന്നും സംസ്ഥാന കമ്മിറ്റി അംഗങ്ങൾ മുഖ്യമന്ത്രിയുടെ വിദേശയാത്രകൾക്കെതിരെയും വിമർശനമുയർന്നു. അനവസരത്തിലെ വിദേശയാത്ര മുഖ്യമന്ത്രി ഒഴിവാക്കേണ്ടതായിരുന്നുവെന്നും സംസ്ഥാന കമ്മിറ്റി അംഗങ്ങൾ വിമർശനം ഉയർത്തി. ഇ.പി. ജയരാജൻ ഭല്ലാൾ നന്ദകുമാർ കൂട്ടുകെട്ടിനെതിരെയും സിപിഎം സംസ്ഥാന സമിതിയിൽ അതിരൂക്ഷ വിമർശനമുയർന്നു. മേയർക്കും സച്ചിൻ ദേവ് എംഎൽഎയ്ക്കും എതിരെയും അതിരൂക്ഷമായ വിമർശനം സംസ്ഥാന സമിതിയിൽ ഉയർന്നു. പൊതുസമൂഹത്തിലെ ഇവരുടെ പെരുമാറ്റം അവമതിപ്പുണ്ടാക്കിയെന്നാണ് വിമർശനം. പാർട്ടി സെക്രട്ടറി ഇവരെ പിന്തുണയ്ക്കുവാൻ പാടില്ലായിരുന്നു എന്നും വിമർശനം. സംസ്ഥാന കമ്മിറ്റി ഇന്നും തുടരും. തെറ്റ് തിരുത്തൽ മാർഗരേഖയ്ക്കും ഇന്ന് രൂപം നൽകും.