‘സാമ്രാജ്യത്വം നീണാള്‍ വാഴട്ടെ’: അർത്ഥമറിയാതെ മുദ്രാവാക്യം വിളിച്ച് ഷംസീർ, ഏറ്റു വിളിച്ച് മുഖ്യമന്ത്രിയും അണികളും; അന്തം കമ്മികളെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ l വീഡിയോ

Jaihind Webdesk
Sunday, May 22, 2022

സിപിഎം പാർട്ടി കോൺഗ്രസില്‍ എഎന്‍ ഷംസീർ എംഎല്‍എ യുടെ മുദ്രാവാക്യം വിളി വൈറലാകുന്നു. ‘ലോംഗ് ലീവ് ഇംപീരിയലിസം’  – സാമ്രാജ്യത്വം നീണാള്‍ വാഴട്ടെ എന്നാണ്  അദ്ദേഹം മുദ്രാവാക്യം മുഴക്കിയത്. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും സീതാറാം യച്ചൂരിയും മറ്റു പാർട്ടി നേതാക്കളും അണികളുമടക്കം നൂറ് കണക്കിന് ആളുകള്‍ ചെങ്കൊടിക്ക് കീഴെ ‘സാമ്രാജ്യത്വം നീണാള്‍ വാഴട്ടെ’  എന്ന് മുഷ്ടി ചുരുട്ടി ഉറക്കെ മുദ്രാവാക്യം ഏറ്റുവിളിച്ചു. മുദ്രാവാക്യം വിളിയുടെ വീഡിയോ ഇതിനോടകം വൈറലായി. പിന്നാലെ പരിഹാസവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തി.

നേതാവ് എന്ത് മണ്ടത്തരം വിളിച്ച് പറഞ്ഞാലും തിരുത്താനോ, വിയോജിക്കാനോ നില്ക്കാതെ ‘ഓ തമ്പുരാനെ’ എന്ന രീതിയിൽ ഏറ്റുവിളിക്കുന്ന ബുദ്ധിശൂന്യരായ ഒരു ഭക്തജനക്കൂട്ടമാണ് സിപിഎം. അതുകൊണ്ടാണ് ‘ഗുളു ഗുളു എസ്എഫ്ഐ’ എന്നും ‘പെങ്ങൾക്കു വേണ്ട ആസാദി’ എന്നുമൊക്കെ മുദ്രാവാക്യം വിളിക്കുമ്പോൾ അണികൾ ഏറ്റു വിളിക്കുന്നത്. ഒരു അന്തവും കുന്തവുമില്ലാത്തതു കൊണ്ട് തന്നെയാണ് അവരെ ‘അന്തം കമ്മികൾ’ എന്ന് വിളിക്കുന്നതെന്നുമാണ് രാഹുലിന്‍റെ പരിഹാസം.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം :

“Long Live Socialism
Long Live Long Live
Long Live lmperialism
Long Live Live”
സോഷ്യലിസത്തോടൊപ്പം പിണറായിക്കാലത്തെ പാർട്ടിയുടെ സാമ്രാജ്യത്വവാദവും നീണാൾ വാഴട്ടെ എന്ന് CPIM പാർട്ടി കോൺഗ്രസ്സിൽ മുദ്രാവാക്യം വിളിച്ചു കൊടുത്ത ഷംസീറിന്റെ മണ്ടത്തരങ്ങളിൽ ഒന്നു കൂടി എക്സ്പോസ് ചെയ്യാനല്ല ഈ വീഡിയോ പങ്ക് വെക്കുന്നത്.
മറിച്ച് ആ പാർട്ടിയുടെയും അണികളുടെയും ഗതികേട് പങ്ക് വെക്കാനാണ്. നേതാവ് എന്ത് മണ്ടത്തരം വിളിച്ച് പറഞ്ഞാലും തിരുത്താനോ, വിയോജിക്കാനോ നില്ക്കാതെ ‘ഓ തമ്പുരാനെ’ എന്ന രീതിയിൽ ഏറ്റുവിളിക്കുന്ന ബുദ്ധിശൂന്യരായ ഒരു ഭക്തജനക്കൂട്ടമാണ് CPIM.
അതുകൊണ്ടാണ് ‘ഗുളു ഗുളു SFI’ എന്നും ‘പെങ്ങൾക്കു വേണ്ട ആസാദി’ എന്നുമൊക്കെ മുദ്രാവാക്യം വിളിക്കുമ്പോൾ അണികൾ ഏറ്റു വിളിക്കുന്നത്.
ഒരു അന്തവും കുന്തവുമില്ലാത്തതു കൊണ്ട് തന്നെയാണ് അവരെ ‘അന്തം കമ്മികൾ’ എന്ന് വിളിക്കുന്നതും.

-രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.