കാഫിർ പ്രയോഗത്തില്‍ കുറ്റക്കാരായ പാർട്ടി പ്രവർത്തകർക്കെതിരെ സിപിഎം ഡിസിപ്ലിനറി ആക്ഷൻ എടുക്കണം; ശശി തരൂർ എംപി

 

തിരുവനന്തപുരം: കാഫിർ പ്രയോഗത്തില്‍ കുറ്റക്കാരായ പാർട്ടി പ്രവർത്തകർക്കെതിരെ സിപിഎം ഡിസിപ്ലിനറി ആക്ഷൻ എടുക്കണമെന്ന് ശശി തരൂർ എംപി . വയനാട് ദുരിതാശ്വാസത്തിൽ രാഹുൽ ഗാന്ധി പ്രഖ്യാപിച്ച നൂറു വീടിനാണ് കോൺഗ്രസ് പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. പറ്റാവുന്നവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലും സംഭാവന ചെയ്യണമെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ കോൺഗ്രസ് ബഹിഷ്കരിച്ചിട്ടില്ലെന്നും ശശി തരൂർ എംപി വ്യക്തമാക്കി. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നദ്ദേഹം.

Comments (0)
Add Comment