‘സിപിഎം രാഷ്ട്രീയം കളിക്കരുത്, ദുരന്തത്തിന് കാരണം അനധികൃത ഖനനവും കുടിയേറ്റവും’; വിമർശനം ആവർത്തിച്ച് കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ്

 

ന്യൂഡല്‍ഹി: വിവാദ പ്രസ്താവന ആവർത്തിച്ച് കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദർ യാദവ്. വയനാട് ദുരന്തത്തിന് കാരണം അനധികൃത ഖനനവും കുടിയേറ്റവുമാണെന്ന് രാജ്യസഭയിലും ഭൂപേന്ദ്ര യാദവ് പറഞ്ഞു. മുമ്പും ഇതേ പ്രസ്താവന മന്ത്രി ഉയർത്തിയിരുന്നു. വിദഗ്ധ സമിതി റിപ്പോര്‍കളുടെയും മാധ്യമ വാര്‍ത്തകളുടെയും അടിസ്ഥാനത്തിലാണ് സംസാരിച്ചതെന്നും വയനാട്ടിലെ ജനങ്ങളെ താന്‍ അപമാനിച്ചുവെന്ന ജോണ്‍ ബ്രിട്ടാസിന്‍റെ പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കണമെന്നും ഭൂപേന്ദർ യാദവ് പറഞ്ഞു. സിപിഎം രാഷ്ട്രീയം കളിക്കരുതെന്നും മന്ത്രി പറഞ്ഞു.

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ ആരോപണവുമായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് നേരത്തെയും രംഗത്തെത്തിയിരുന്നു. അനധികൃത കയ്യേറ്റവും ഖനനവും അനുവദിച്ചതിന്‍റെ ദുരന്തമാണ് വയനാട് നേരിടുന്നതെന്ന് മുമ്പും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തിയിരുന്നു. മുന്നറിയിപ്പുകള്‍ വളരെ സെൻസീറ്റാവായ പ്രദേശത്തിന് ആ പ്രധാന്യം നൽകിയില്ലെന്നും ഭൂപേന്ദർ യാദവ് കുറ്റപ്പെടുത്തി.

Comments (0)
Add Comment