വൈരുദ്ധ്യാത്മക ഭൗതികവാദം : ‘പരാമർശം അനവസരത്തില്‍’ ; സിപിഎം സെക്രട്ടേറിയറ്റില്‍ എം.വി.ഗോവിന്ദന് വിമർശനം

Jaihind News Bureau
Wednesday, February 10, 2021

വൈരുദ്ധ്യാത്മ ഭൗതിക വാദ പരാമർശത്തിൽ എംവി ഗോവിന്ദന് വിമർശനം. പരാമർശം അനവസരത്തിലുള്ളതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ വിമർശനം. ശബരിമല വിഷയത്തിൽ വിവാദങ്ങൾക്ക് നിന്ന് കൊടുക്കരുതെന്നും വിശ്വാസം സംബന്ധിച്ച് അനാവശ്യ ആശയകുഴപ്പത്തിനിടയാക്കിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ വിമർശനം ഉണ്ടായി. അതേസമയം, തന്‍റെ പരാമർശത്തിന്‍റെ ഒരു ഭാഗം മാത്രം അടർത്തിയെടുത്തത് തെറ്റിദ്ധാരണയുണ്ടാക്കിയെന്ന് എംവി ഗോവിന്ദൻ.