പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിച്ചുകൊണ്ടുള്ള ജീവിത ശൈലി പിന്തുടരാനാണ് ജനശ്രീ അംഗങ്ങളെ പരിശീലിപ്പിക്കുന്നത് എന്ന് ജനശ്രീ കേന്ദ്ര കമ്മിറ്റി ചെയർമാൻ എം.എം.ഹസ്സൻ അഭിപ്രായപ്പെട്ടു. ജനശ്രീ മിഷൻ കാസർഗോഡ് ബ്ലോക്ക് യൂണിയൻ ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഷരഹിത ഭക്ഷ്യോല്പാദനത്തോടൊപ്പം ജനശ്രീ അംഗങ്ങൾ ഓരോ വീട്ടിലും അഞ്ച് ഫലവൃക്ഷങ്ങളെങ്കിലും വച്ച് പിടിപ്പിച്ച് പരിപാലിക്കണമെന്നും അദ്ദേഹം ജനശ്രീ അംഗങ്ങളോട് ആഹ്വാനം ചെയ്തു.
ജനശ്രീ ജില്ലാ ചെയർമാൻ കെ. നീലകണ്ഠൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജൈവശ്രീ സംസ്ഥാന സിഇഒ കൊല്ലം പണിക്കർ, ജനശ്രീ സംസ്ഥാന സമിതി അംഗങ്ങളായ എം.കുഞ്ഞമ്പു നമ്പ്യാർ, എം.രാജീവൻ നമ്പ്യാർ, ജില്ലാ നിർവ്വാഹക സമിതി അംഗങ്ങളായ കെ ചന്തുകുട്ടി പൊഴുതല, എ.കെ.ശശിധരൻ, ശോഭനമാടക്കല്ല്, ഭാസ്‌കരൻ ചെറുവത്തൂർ, പവിത്രൻ.സി നായർ, സി. അശോക് കുമാർ, ചെമ്മനാട് മണ്ഡലം പ്രസിഡണ്ട് കൃഷണൻ ചട്ടംഞ്ചാൽ എന്നിവർ സംസാരിച്ചു. ബ്ലോക്ക് ചെയർമാൻ രവിന്ദ്രൻ കരിച്ചേരി സ്വാഗതവും കെ.ബാലകൃഷ്ണൻ
കുറ്റിക്കോൽ നന്ദിയും പറഞ്ഞു.
https://youtu.be/TwznCTjUn_Y