പാര്‍ട്ടിയെ തെറ്റിദ്ധരിപ്പിച്ച് വിദേശയാത്ര,10 വര്‍ഷത്തിനിടെ 4 വീടുകള്‍ വാങ്ങി ; സക്കീര്‍ ഹുസൈനെതിരെ റിപ്പോർട്ട് ; ഇ.ഡിക്ക് പരാതി

Jaihind News Bureau
Sunday, December 6, 2020

 

കൊച്ചി : സിപിഎം  കളമശ്ശേരി മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരായ സിപിഎം അന്വേഷണ റിപ്പോർട്ട് പുറത്ത് . പാര്‍ട്ടിയെ തെറ്റിദ്ധരിപ്പിച്ച് വിദേശയാത്ര നടത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയുടേതാണ് റിപ്പോർട്ട്. ദുബായിലേക്കെന്ന് പറഞ്ഞ് ബാങ്കോക്കിലേക്ക് പോയി. 10 വര്‍ഷത്തിനിടെ കളമശ്ശേരി മേഖലയില്‍ 4 വീടുകള്‍ വാങ്ങിയെന്നും കണ്ടെത്തല്‍.

അതിനിടെ സക്കീര്‍ ഹുസൈന്റെ കള്ളപ്പണ സമ്പാദ്യത്തെക്കുറിച്ചും അടിക്കടിയുള്ള വിദേശയാത്രയെക്കുറിച്ചും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പരാതി. വിവരാവകാശ പ്രവര്‍ത്തകനായ ജി.ഗിരീഷ് ബാബുവാണ് പരാതി നല്‍കിയത്.