ഷിജു ഖാന്‍ അകത്ത്, സമ്പത്ത് പുറത്ത്; സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ 9 പുതുമുഖങ്ങള്‍

Jaihind Webdesk
Sunday, January 16, 2022

 

തിരുവനന്തപുരം : എ സമ്പത്തിനെ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. വി.കെ പ്രശാന്ത് എംഎല്‍എയും മേയർ ആര്യ രാജേന്ദ്രനും പട്ടികയിലില്ല. അതേസമയം വിവാദങ്ങളില്‍ ഇടംപിടിച്ച ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാനെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. ഡിവൈഎഫ്ഐ നേതാവ് കെ.പി പ്രമോഷ് അടക്കം 9 പുതുമുഖങ്ങള്‍. ആനാവൂർ നാഗപ്പന്‍ ജില്ലാ സെക്രട്ടറിയായി തുടരും.

ഷിജു ഖാനെ കൂടാതെ വി അമ്പിളി, പ്രമോഷ്, ഷൈലജ ബീഗം, എസ്.പി ദീപക്, എസ്.കെ പ്രീജ, ഡി.കെ ശശി, ആർ. ജയദേവൻ, വി. വിനീഷ് എന്നിവരെയാണ് പുതുതായി ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്.

എ സമ്പത്തിന് പുറമെ ഡബ്ല്യു.ആർ ഹീബ, വി ശിവൻകുട്ടി, ചെറ്റച്ചൽ സഹദേവൻ, ജി രാജൻ, പുല്ലുവിള സ്റ്റാൻലി, തിരുവല്ലം ശിവരാജൻ, പട്ടം വാമദേവൻ നായർ എന്നിവരെയും ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി.