ഇടതു സഹയാത്രികരെ പി.എസ്.സി അംഗങ്ങളാക്കി പിണറായി സർക്കാരിന്‍റെ ഇഷ്ടദാനം

Jaihind News Bureau
Wednesday, February 10, 2021

Kerala-Public-Service-Commission

മന്ത്രിസഭയുടെ കാലാവധി തീരുന്നതിന് മുമ്പേ പാർട്ടി നേതാക്കളുടെ ഭാര്യമാരെയും ബന്ധുക്കളേയും സ്ഥിരപ്പെത്തുന്നത് മാത്രമല്ല പി.എസ്.സി അംഗങ്ങളായി ഇഷ്ടക്കാരെ നിയമിക്കാനൊരുങ്ങുകയാണ് പിണറായി സർക്കാർ. ഇടതു സഹയാത്രികരെ പി.എസ്.സി അംഗങ്ങളാക്കി പിണറായി സർക്കാരിന്‍റെ ഇഷ്ടദാനം. പിഎസ്‌സിയില്‍ നിലവില്‍ ഒഴിവുള്ള 8 അംഗങ്ങളെ നിയമിക്കുന്നതിനായി പേരുകള്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.

ഡോ. എസ്.ശ്രീകുമാര്‍ (സർക്കാർ ജനറല്‍ ആശുപത്രി തിരുവനന്തപുരം), എസ്.വിജയകുമാരന്‍ നായര്‍ (തിരുവനന്തപുരം), എസ്.എ.സെയ്ഫ് (കൊല്ലം), വി.ടി.കെ. അബ്ദുൽ സമ്മദ് (മേപ്പയൂര്‍, കോഴിക്കോട്), ഡോ. സി.കെ.ഷാജിബ് (ഉണ്ണികുളം, കോഴിക്കോട്), ഡോ. സ്റ്റാനി തോമസ് (കോട്ടയം), ഡോ. മിനി സക്കറിയാസ് (കാക്കനാട്, എറണാകുളം), ബോണി കുര്യാക്കോസ് (കോട്ടയം) എന്നീ പേരുകളാണ് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചത്.