തെരഞ്ഞെടുപ്പില്‍ സിപിഎം വർഗീയ രാഷ്ട്രീയം കളിക്കുന്നു : ജി ദേവരാജൻ

Jaihind Webdesk
Saturday, May 21, 2022

തെരഞ്ഞെടുപിനായി സി.പി.എം വർഗീയ രാഷ്ട്രീയം കളിക്കുന്നുവെന്ന് ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജൻ. കമ്മ്യൂണിസമെന്നാൽ അധികാരമാണെന്നും അധികാരം പിടിക്കുന്നത് യുദ്ധമാണെന്നും യുദ്ധം ജയിക്കാൻ ഏത് ഹീനമാർഗവും തെരഞ്ഞെടുക്കാമെന്നുമാണ് സിപിഎം, പ്രവർത്തകരെ പഠിപ്പിക്കുന്നത്. |

ബംഗാളിൽ ഇടതുഭരണം നഷ്ടപ്പെടുത്തിയ ബുദ്ധദേവ് ഭട്ടാചാര്യയുടെ വഴിയിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിക്കുന്നത്. പോലിസിനെ മുൻനിർത്തി എന്ത് വില കൊടുത്തും സിൽവർലൈൻ നടപ്പാക്കുമെന്ന് പറയുന്ന മുഖ്യമന്ത്രി ബംഗാൾ അനുഭവത്തിൽ നിന്ന് പാഠം പഠിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.