ശബരിമലയിലെ പ്രക്ഷോഭങ്ങളെ ആളിക്കത്തിക്കാൻ വീണ്ടും സിപിഎം

Jaihind Webdesk
Friday, October 26, 2018

ശബരിമലയിലെ പ്രക്ഷോഭങ്ങളെ ആളിക്കത്തിക്കാൻ വീണ്ടും സിപിഎം ഇടപെടൽ. സന്നിധാനത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ദിവസവേതനത്തിന് പാർട്ടി വളണ്ടിയർമാരെ ഏർപ്പെടുത്താൻ നീക്കം. മണ്ഡല മകരവിളക്ക് കാലത്ത് 1650 പേരെ സന്നിധാനത്ത് നിമയിക്കാനാാണ് പാർട്ടി നിർദേശം.

സന്നിധാനത്ത് സിപിഎം നിയന്ത്രണം ഉറപ്പാക്കാനാണ് സർക്കാരിന്‍റെ നീക്കം.ദേവസ്വം ബോർഡ് 1650 പേരെ സന്നിധാനത്തും 30 പേരെ നിലക്കലും നിയമിക്കും. അരവണ തയ്യാറാക്കൽ, അന്നദാനം, ചുക്കുവെള്ള വിതരണം, എന്നിവക്കും ഓഫീസ് ഗസ്റ്റ് ഹൗസ് തീർത്ഥാടകരുടെ താമസ സ്ഥലം ഒരുക്കൽ തുടങ്ങി ചുമതലകളാവും വളണ്ടിയർമാർക്ക് നൽകുക. ഇവർ സിപിഎം പ്രവർത്തകർ തന്നെയായിരിക്കണമെന്നാണ് ദേവസ്വം ബോർഡിനോട് സർക്കാരിന്‍റെ കർശന നിർദേശം.

ദിവസവേതനത്തിന് എത്തുന്ന ഇവർക്ക് തീർത്ഥാടന കാലയളവ് കഴിയുന്നത് വരെ സന്നിധാനത്ത് തങ്ങാൻ പറ്റും. ഇവർക്കുള്ള എല്ലാ സൗകര്യങ്ങളും ദേവസ്വം ബോർഡ് ഒരുക്കുകയും വേണം. വിശ്വാസികളുടെ എതിർപ്പിനെ തുടർന്ന് ശബരിമലയിലെ യുവതി പ്രവേശനം ഇതുവരെ നടപ്പിലാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല.

യുവതികളെ സന്നിധാനത്തെത്തിക്കാൻ പോലീസിന് പിന്തുണ നൽകാൻ എൽഡിഎഫ് അനുഭാവികൾ ഇല്ലാത്തത് വീഴ്ച്ചയായെന്നും വിലയിരുത്തപ്പെടുന്നു. സിപിഎം അജണ്ട ഇക്കാര്യത്തിൽ നടത്താൻ കഴിയാത്തതിന്‍റെ നാണക്കേടിൽ നിന്നും മുഖം രക്ഷിക്കാനുള്ള തീവ്രശമത്തിന്‍റെ ഭാഗമായാണ് നീക്കമെന്നും വിലയിരുത്തപ്പെടുത്തുന്നു.