രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎം കാസര്‍ഗോഡ് പെരിയ ലോക്കല്‍ കമ്മിറ്റി അംഗം കസ്റ്റഡിയില്‍

Jaihind Webdesk
Tuesday, February 19, 2019

കാസര്‍ഗോഡ് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎം കാസര്‍ഗോഡ് പെരിയ ലോക്കല്‍ കമ്മിറ്റി അംഗമായ എ പീതാംബരന്‍ പൊലീസ് കസ്റ്റഡിയില്‍. ഇന്നലെ രാത്രിയിലാണ് പൊലീസ് പീതാംബരനെ കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍ ഇയാളെന്നാണ് പൊലീസ് പറയുന്നു. പീതാംബരനെ കൂടാതെ സിപിഎം അനുഭാവികളായ മുരളി, സജീവന്‍, ദാസന്‍ എന്നിവരടക്കം ഏഴു പേരും പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരെ ചോദ്യം ചെയുകയാണ്. പിടിയിലാവര്‍ എല്ലാവരും സിപിഎമ്മുകാരാണെന്നാണ് സൂചന. കസ്റ്റഡിയില്‍ എടുത്ത ഒരു സിപിഎം അനുഭാവിയുടെ കാര്‍ നേരത്തെ പാക്കം വെളുത്തോളിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

അതേസമയം കാസര്‍ഗോഡ് ലോക്കല്‍ കമ്മിറ്റി അംഗമായ എ പീതാംബരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് ഉദുമ എംഎല്‍എ കുഞ്ഞിരാമന്‍ അറിയിച്ചു. പാര്‍ട്ടിക്ക് ഈ സംഭവുമായി ബന്ധമില്ല. പ്രാദേശിക നേതാക്കള്‍ കൊലപാതകത്തില്‍ ഉള്‍പ്പെട്ടാല്‍ അവരെ പുറത്താക്കുമെന്നും സിപിഎം സമാധാനത്തിന്‍റെ പാര്‍ട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലയില്‍ എല്‍ഡിഫ് ജാഥ പര്യടനം നടത്തിയ ദിവസം തന്നെയാണ് കൊലപാതകത്തിന് തെരഞ്ഞെടുത്തത്. ഇത് കൊലപാതകത്തിന് പിന്നിലെ ഗൂഡാലോചന സംബന്ധിച്ച് കൂടുതല്‍ ഊഹാപോഹങ്ങള്‍ ഉണ്ടാക്കി അന്വേഷണം വഴി തിരിച്ചു വിടാനാണെന്നാണ് ആരോപണം. അക്രമരാഷ്ട്രീയവുമായി അണികള്‍ മുന്നേറുമ്പോള്‍ സമൂഹമാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലും ഇതിനെ പിന്തുണച്ചെത്തുന്ന സിപിഎം നേതാക്കള്‍ക്കെതിരെ ജനരോക്ഷം ശക്തമാവുകയാണ്.[yop_poll id=2]