വിവാഹ വാഗ്ദാനം നല്‍കി പീഡനം; സിപിഎം പഞ്ചായത്തംഗം അറസ്റ്റില്‍

 

കൊല്ലം: കണ്ണനല്ലൂരിൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ സിപിഎം പഞ്ചായത്തംഗം അറസ്റ്റിലായി. ആദിച്ചനല്ലൂർ പഞ്ചായത്തിലെ രണ്ടാം വാർഡ് മെമ്പറായ വടക്കേ മൈലക്കാട് സ്വദേശി രതീഷ് കുമാറാണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതി ഉയർന്നതോടെ ഒളിവിൽപ്പോയ ഇയാളെ കണ്ണനല്ലൂർ പോലീസാണ് അറസ്റ്റ് ചെയ്തത്.

Comments (0)
Add Comment