ശശിയെ പിന്തുണച്ച് പാലക്കാട് ജില്ലാ ഘടകം; പീഡന പരാതി ശരിവച്ച് പി.കെ ശ്രീമതി

Jaihind Webdesk
Monday, November 26, 2018

P.K-Sasi-MLA

സിപിഎം സംസ്ഥാന സമിതി യോഗത്തിൽ പി.കെ.ശശിയെ പിന്തുണച്ച് പാലക്കാട് ജില്ലാ ഘടകം. ശശിക്ക് എതിരെ ഉള്ള പരാതിയക്ക് പിന്നിൽ പ്രവർത്തിച്ചവർകും എതിരെയും നടപടി ഉണ്ടാകും. അതേ സമയം ശശിക്ക് എതിരെയുളള ലൈംഗിക പീഡന പരാതി അന്വേഷണ കമ്മീഷൻ അംഗം പി.കെ ശ്രീമതി ശരിവെച്ചു.

ലൈംഗിക പീഡന പരാതിയിൽ ശശിക്ക് ഒപ്പം പരാതി വിവാദമായവർക്കും എതിരെ നടപടി വേണമെന്നാവശ്യം സംസ്ഥാന സമിതിയിൽ ഉയർന്നു.പാലക്കാട് ജില്ലാ സെക്രട്ടറി സി.കെ രാജേന്ദ്രനാണ് ഇക്കാര്യം ഉന്നയിച്ചത്. ശശിയെ സസ്പെൻഡ് ചെയ്യരുതന്നും രാജേന്ദ്രൻ ആവശ്യപെട്ടു. വിഭാഗീയതുടെ ഭാഗമായാണ് പരാതി പുറത്ത് വന്നത്. ഇക്കാര്യം പ്രത്യേകം പരിശോധിക്കാൻ സംസ്ഥാന സമിതി തീരുമാനിച്ചു. ഇപ്പോൾ തിരുത്തൽ നടപടി ഉണ്ടായാൽ ശശി വിഷയവുമായി താരതമ്യം ഉണ്ടാകുമെന്ന് സംസ്ഥാന സമിതി അംഗങ്ങൾ ചുണ്ടിക്കാട്ടി. ഇതോടെയാണ് പാലക്കാട്ടെ വിഭാഗയിത പിന്നിട് പരിശോധിക്കാൻ തീരുമാനിച്ചത്. അതേസമയം, ശശിക്ക് എതിരെ ഉള്ള ലൈംഗിക പീഡന പരാതി പി.കെ ശ്രീമതി ശരിവെച്ചു. ശശിക്ക് എതിരെ വന്നത് ലൈംഗിക പീഡന പരാതിയാണോ എന്ന ചോദ്യത്തിന് ഞങ്ങൾ കണ്ടെത്തിയത് അത്തരം പരാതികളാണന്നായിരുന്നു ശ്രീമതിയുടെ മറുപടി.

പീഡനം നടന്നുവെന്ന് പാർട്ടി തന്നെ സമ്മതിച്ച സാഹചര്യത്തിൽ ശശി നിയമ നടപടിക്ക് വിധേയനാകുമോ എന്ന ചോദ്യവും ബാക്കിയാകുന്നു