ലോക്ക്ഡൗൺ വിലക്ക് ലംഘിച്ച് സി.പി.എം എം.എല്‍.എയും സംഘവും ; കേസെടുത്ത് പൊലീസ്

Jaihind News Bureau
Sunday, April 5, 2020

കണ്ണൂർ : ലോക്ക്ഡൗൺ വിലക്ക് ലംഘിച്ച് സ്വന്തം വാഹനത്തിൽ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തതിന് മാഹിയിലെ സി.പി.എം എം.എൽ.എ വി. രാമചന്ദ്രന് എതിരെ പുതുച്ചേരി പൊലീസ് കേസെടുത്തു. ലോക്ക്ഡൗൺ വിലക്ക് ലംഘിച്ച് പതിനഞ്ചോളം പേർ ചേർന്നാണ് വീടുകൾ കയറി ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തത്.

എം.എൽ.എയുടെ ഫോട്ടൊ വെച്ച ലഘുലേഖയ്ക്ക് ഒപ്പമാണ് ഭക്ഷ്യവസ്തുക്കളുടെ വിതരണം നടത്തിയത്. വി. രാമചന്ദ്രൻ എം.എൽ.എ ഉൾപ്പെടെയുള്ളവർക്കെതിരെ പകർച്ചവ്യാധി തടയല്‍ നിയമപ്രകാരം കേസെടുത്തതായി സീനിയർ പോലീസ് സൂപ്രണ്ട് രാഹുൽ അൽവാൽ അറിയിച്ചു. മാഹി ബീച്ച് റോഡിൽ വിലക്ക് ലംഘിച്ച് ഭക്ഷണ കിറ്റുകൾ  വിതരണം ചെയ്തതായാണ് കേസ്.