പീഡനശ്രമം : സിപിഎം നേതാവ് പൊലീസ് കസ്റ്റഡിയില്‍; പിടിയിലായത് ആദിവാസി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന്

Jaihind Webdesk
Tuesday, April 9, 2019

കണ്ണൂർ കണ്ണവം കോളനിയിൽ പ്രായപൂർത്തിയാവാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സിപിഎം പ്രാദേശിക നേതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചെറുവാഞ്ചേരിയിലെ മഹേഷിനെയാണ് കണ്ണവം പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് കസ്റ്റഡിയിൽ എടുത്തത്. കോളനിയിലെ ഒരു വീട്ടിൽ മുത്തപ്പൻ കെട്ടിനെത്തിയ സംഘത്തിലുണ്ടായിരുന്ന മഹേഷ് പെൺകുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു. കുട്ടിയോട് മോശമായി പെരുമാറിയ മഹേഷിനെ ചടങ്ങ് കഴിഞ്ഞപ്പോൾ യുവാക്കൾ വളഞ്ഞ് കയ്യേറ്റത്തിന് മുതിർന്നപ്പോഴാണ് പൊലീസ് എത്തി കസ്റ്റഡിയിലെടുത്തത്. പെൺകുട്ടി കണ്ണവം പൊലീസിൽ പരാതി നൽകി. സിപിഎമ്മിന്‍റെ പ്രാദേശിക നേതാവ് കൂടിയായ ഇയാൾ ചടങ്ങുകൾക്കിടെ മദ്യലഹരിയിലായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.[yop_poll id=2]