സിപിഎം നേതാവിന്‍റെ ‘ലൗ ജിഹാദ്’ പരാമർശത്തില്‍ വ്യാപക പ്രതിഷേധം

Jaihind Webdesk
Wednesday, April 13, 2022

കോഴിക്കോട് : സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുന്‍ എംഎല്‍എയുമായ ജോര്‍ജ് എം.തോമസിന്‍റെ ‘ലൗ ജിഹാദ്’ പരാമർശത്തില്‍ വ്യാപക പ്രതിഷേധം . ഡി.വൈ.എഫ്.ഐ കണ്ണോത്ത് മേഖലാ  സെക്രട്ടറി ഷെജിന്‍റെയും ജോയ്സനയുടെയും വിവാഹം ലൗജിഹാദിനു സമാനമാണെന്ന തരത്തിലുള്ള ജോര്‍ജ് എം.തോമസിന്‍റെ പരാമര്‍ശമാണ് വിവാദമായത്.

ലൗ ജിഹാദ് ഒരു യാഥാര്‍ത്ഥ്യമാണ്. ഡി.വൈ.എഫ്.ഐ നേതാവ് ഷെജിനും ജോയ്സ്നയും പ്രണയിച്ചത് പാര്‍ട്ടിയോട് പറഞ്ഞിട്ടല്ലെന്നും അവര്‍ ഒളിച്ചോടിയത് ശരിയായില്ല. ക്രൈസ്തവര്‍ പാര്‍ട്ടിയോട് അടുക്കുന്ന സമയത്ത് ഇത് വേണ്ടായിരുന്നു. പാര്‍ട്ടിക്ക് ഈ ഒളിച്ചോട്ടം വലിയ തിരിച്ചടിയാണെന്നായിരുന്നു സിപിഎം നേതാവ് പറഞ്ഞത്.

അതേസമയം, ജോര്‍ജ് എം.തോമസിനെ തള്ളി ഡിവൈഎഫ്ഐ രംഗത്തെത്തി. വിഷയത്തില്‍ സിപിഎം ഇന്ന് വിശദീകരണ യോഗം നടത്തും.