പ്രതികാര നടപടികളുമായി വീണ്ടും സി.പി.എം രംഗത്ത്

Jaihind Webdesk
Saturday, April 20, 2019

പ്രതികാര നടപടികളുമായി വീണ്ടും സി.പി.എം രംഗത്ത്. കട്ടാക്കട തെരഞ്ഞെടുപ്പ് പൊതുയോഗത്തിനിടെ ക്ഷേത്ര ഉച്ചഭാഷിണിയുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ച സംഭവത്തിൽ, ക്ഷേത്രം ഭാരവാഹികളെ കള്ള കേസിൽ കുടുക്കാൻ ശ്രമിക്കുന്നതായി ആരോപണം. മനഃപൂർവം പ്രകോപനം സൃഷ്ടിക്കുവാനാണു സി.പി.എം ശ്രമിക്കുന്നതെന്നും
ഭാരവാഹികൾ പറയുന്നു.

കഴിഞ്ഞ ഏപ്രിൽ 15 നാണു കാട്ടാക്കടയിൽ മുഖ്യമന്ത്രി പങ്കെടുത്ത യോഗം തടസ്സപ്പെടുത്താൻ ശ്രമിച്ചുവെന്ന് അരോപിച്ച് ക്ഷേത്ര ഉച്ചഭാഷിണിയുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. കാട്ടക്കട എം.എൽ.എ ഐബി സതീഷ്, തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന വി ശിവൻകുട്ടി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു എന്നിവർ ചേർന്നാണ് സ്പീക്കറിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ചത്. തുർന്ന് ക്ഷേത്ര ഭാരവാഹികൾ തെരഞ്ഞെടുപ്പ് കമ്മീഷനടക്കം പരാതി നൽകുകയും സംഭവം വിവാദമാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പരാതി നൽകിയ ക്ഷേത്ര ഭാരവാഹികൾക്ക് എതിരെ പ്രതികാര നടപടികളുമായി സി.പി.എം രംഗത്തു വന്നത്. ക്ഷേത്ര ഭാരവാഹികൾക്കെതിരെ വ്യാപകമായി കള്ള കേസ് എടുക്കുന്നതായി അമ്പലകമ്മിറ്റി അറിയിച്ചു. പാട്ടും നാമജപവും ആദ്യം മുതൽ തന്നെ ഉണ്ടായിരുന്നു, മനഃപൂർവം പ്രകോപനം സൃഷ്ടിക്കുവാനാണു സി.പി.എം ശ്രമിക്കുന്നതെന്നും ഭാരവാഹികൾ പറയുന്നു…

സംഭവത്തെ തുടർന്ന് സ്ഥല വാസികളും കടുത്ത പ്രതിഷേധത്തിലാണ്. ചില സി.പി.എം പ്രവർത്തകരും മുഖ്യന്‍റെ പ്രവർത്തി തെറ്റെന്ന് തുറന്ന് സമ്മതിക്കുന്നു. അനാവശ്യമായി ക്ഷേത്ര കാര്യങ്ങളിൽ ഇടപെടുന്നത് തെറ്റാണെന്നും തെരഞ്ഞെടുപ്പിൽ ഇത് ദോഷകരമായി പ്രതിഭലിക്കുമെന്നും ഇവർ പറയുന്നു….

മുടിപ്പുര ശ്രീഭദ്രകാളി ക്ഷേത്ര ഉത്സവത്തിന്‍റെ ഭാഗമായാണ് പോലീസ് അനുമതിയോടെ ഉച്ചഭാഷിണികൾ സ്ഥാപിച്ചത്. എന്നാൽ മുഖ്യമന്ത്രിയുടെ പരുപാടിക്ക് അനുമതി ഉണ്ടായിരുന്നിലെന്നും ആരോപണവും ശക്തമാണ്..[yop_poll id=2]