സി പി എം കണ്ണൂർ ജില്ലാ കമ്മിറ്റി ഇന്ന് യോഗം ചേരുന്നു

Jaihind News Bureau
Saturday, July 20, 2019

സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഇന്ന് യോഗം ചേരുന്നു. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉൾപ്പടെയുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. കഴിഞ്ഞ ആഴ്ച ചേരാൻ നിശ്ചയിച്ച ജില്ലാ കമ്മിറ്റി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ അസൗകര്യത്തെ തുടർന്ന് ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയും, അതിനോടനുബന്ധിച്ച് പാർട്ടി നേതാക്കൾക്ക് ഇടയിൽ ഉണ്ടായ ഭിന്നത ഉൾപ്പടെയുളള കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകുമെന്നാണ് സൂചന.[yop_poll id=2]