പാലക്കാട്: എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ കുറിച്ചുള്ള അഭിപ്രായം തുറന്നു പറഞ്ഞ ഇ.പി ജയരാജനെ സി.പി.എ ഭീഷണിപ്പെടുത്തിയാണ് പാലക്കാട് എത്തിച്ച് അദ്ദേഹം എഴുതിയതിന് എതിരായി സംസാരിപ്പിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ.ഇ.പി ജയരാജനെ സി.പി.എം നേതൃത്വം വീണ്ടും അപമാനിക്കുകയാണ് എന്നും. അദ്ദേഹം പറഞ്ഞു.
ഇല്ലാത്ത ആരുടെയെങ്കിലും വോട്ട് വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദി റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റാണ്. വോട്ട് ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറയുന്ന സി.പി.എം ജില്ലാ സെക്രട്ടറി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെയും ഭാര്യയുടെയും വോട്ടാണ് ആദ്യം തടയേണ്ടത്. ഇവിടെ താമസക്കാരനല്ലാത്ത സ്ഥാനാര്‍ത്ഥിയുടെയും ഭാര്യയുടെയും വോട്ട് ഒരു ബൂത്തില്‍ അവസാനമായി ചേര്‍ത്തിട്ടുണ്ട്. തിരുവില്വാമലക്കാരനായ സ്ഥാനാര്‍ത്ഥി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു വേണ്ടി ഒറ്റപ്പാലത്ത് വോട്ട് ചേര്‍ത്തു. അവിടെ നിന്നുമാണ് പാലക്കാട് ഇപ്പോള്‍ വോട്ട് ചേര്‍ത്തിരിക്കുന്നത്. അഡീഷണല്‍ ലിസ്റ്റില്‍ അവസാനത്തെ വോട്ടാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെയും ഭാര്യയുടെയും. ഇങ്ങോട്ട് ആരോപണം ഉന്നയിക്കുമ്പോള്‍ നാല് വിരല്‍ സ്വന്തം നെഞ്ചത്തേക്ക് ആണെന്ന് സി.പി.എം ആലോചിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
മന്ത്രി എം.ബി രാജേഷും അളിയനും ചേര്‍ന്നുണ്ടാക്കി നാടകളെല്ലാം ഏഴുനിലയില്‍ പൊട്ടി. സ്ഥാനാര്‍ത്ഥിയെക്കൊണ്ട് സി.പി.എം അനുഭവിക്കാന്‍ പോകുന്നതേയുള്ളൂ. പിണറായി വിജയന്‍ കഴിഞ്ഞാല്‍ എം.വി ഗേവിന്ദനേക്കാള്‍ സീനിയര്‍ നേതാവാണ് ഇ.പി ജയരാജന്‍. സി.പി.എം ഇ.പി ജയരാജനെ വീണ്ടും അപമാനിക്കുകയാണ്. പുസ്തകം എഴുതിയത് ഇ.പി തന്നെയാണെന്ന് എല്ലാവര്‍ക്കും അറിയാം. തിരഞ്ഞെടുപ്പ് ആയതു കൊണ്ടാണ് ഇ.പിയും സി.പി.എമ്മും കള്ളം പറഞ്ഞത്. പുസ്തകം പുറത്താക്കിയത് പാര്‍ട്ടിയിലെ ഇ.പിയുടെ മിത്രങ്ങളാണോ ശത്രുക്കളാണോ എന്നു മാത്രം അന്വേഷിച്ചാല്‍ മതി. നവീന്‍ ബാബുവിന്റെ വീട്ടില്‍ പോയി കുടുംബത്തിനൊപ്പമാണെന്നു പറഞ്ഞ എം.വി ഗോവിന്ദന്റെ ഭാര്യയാണ് പി.പി ദിവ്യയെ ജയിലില്‍ എത്തി സ്വീകരിച്ചത്. പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയ പ്രശാന്തന്‍ ആരുടെ ബിനാമിയാണെന്ന് അന്വേഷിക്കണം. ആ സി.പി.എം നേതാവ് ആരാണെന്ന് അന്വേഷിക്കണം. പി.പി ദിവ്യ പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കിയാണ് എം.വി ഗോവിന്ദന്‍ അദ്ദേഹത്തിന്റെ സഹധര്‍മ്മിണിയെ ജയിലിലേക്ക് പറഞ്ഞുവിട്ടത് എന്നും പ്രതിപക്ഷനേതാവ് പാലക്കാട് പറഞ്ഞു.