അമിത് ഷായുടെ വരവിന് പിന്നില്‍ സി.പി.എമ്മിന് പങ്ക്: കെ മുരളീധരന്‍

ബി.ജെ.പി  അധ്യക്ഷൻ അമിത് ഷാ കണ്ണൂരിൽ വിമാനമിറങ്ങിയത് ചട്ടവിരുദ്ധമെന്ന് കെ.പി.സി.സി പ്രചാരണ വിഭാഗം ചെയർമാൻ കെ മുരളീധരൻ എം.എൽ.എ. ഉദ്ഘാടത്തിന് മുമ്പേ ആരാണ് അമിത് ഷായ്ക്ക് യാത്രയ്ക്ക് അനുമതി നൽകിയതെന്ന് അദ്ദേഹം ചോദിച്ചു.

അമിത് ഷായുടെ വരവിന് പിന്നില്‍ സി.പി.എമ്മിന് പങ്കുണ്ട്. സംസ്ഥാന സർക്കാരിനെ വലിച്ച് താഴെ ഇടുമെന്ന് അമിത് ഷായുടെ സ്വപ്നം നടക്കില്ല. എല്‍.ഡി.എഫ് സർക്കാരിനെ ജനങ്ങൾ  തെരഞ്ഞടുപ്പിൽ പരാജയപ്പെടുത്തുമെന്നും കെ മുരളീധരൻ പറഞ്ഞു.

ശബരിമല പ്രശ്നത്തിലെ നിലപാടിന് മുഖ്യമന്ത്രിക്ക് കനത്ത വില നൽകേണ്ടി വരും. മുഖ്യമന്ത്രി എത്ര ശ്രമിച്ചാലും ശബരിമലയില്‍ യുവതീ പ്രവേശം നടക്കില്ല. പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സർവകക്ഷിയോഗം വിളിക്കണം. നവോത്ഥാന നായകനാകാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും കെ മുരളീധരൻ പറഞ്ഞു.

ശബരിമല വിഷയത്തിൽ സമരത്തിൽ പങ്കെടുത്ത മുഴുവൻ പേരെയും അറസറ്റ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് കെ മുരളീധരൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി എത്ര ശ്രമിച്ചാലും ശബരിമലയിൽ യുവതീ പ്രവേശം നടക്കില്ല. ക്ഷേത്ര അനുഷ്ഠാനങ്ങൾ മുഖ്യമന്ത്രി അല്ല തീരുമാനിക്കണ്ടേത്. ശബരിമലയിൽ എത്ര ദിവസം ഭക്തർ തങ്ങണമെന്ന് തീരുമാനിക്കാൻ മുഖ്യമന്ത്രിക്ക് കഴിയില്ല. എല്ലാ വിശ്വാസങ്ങളെയും ദുർബലപെടുത്തി മതങ്ങളെ അടച്ചാപേക്ഷിക്കുന്ന പ്രവണത മുഖ്യമന്ത്രി അവസാനിപ്പിക്കണെമന്നും മുരളീധരൻ ആവശ്യപ്പെട്ടു.

മന്ത്രിമാർ അടിവസ്ത്രം പരിശോധിക്കുന്നത് അവസാനിപ്പിക്കണം. രാഹുൽ ഈശ്വർ ചെയ്യുന്ന ഒന്നിനോടും യോജിപ്പില്ല. മതപരമായ ആചാരങ്ങളിൽ കോടതി ഇടപെടരുത് എന്ന നിയമം പാർലമെന്‍റ് പാസാക്കിയാൽ പ്രശ്നം പരിഹരിക്കാം. അതിന് ബി.ജെ.പി തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

സുരക്ഷാ ഭീഷണി ഉണ്ടായിട്ടും സ്വാമി സന്ദീപാനന്ദഗിരിക്ക് സംരക്ഷണം നൽകാൻ സർക്കാരിന് കഴിഞ്ഞില്ല. ഇന്‍റലിജൻസിന്‍റെ വീഴ്ചയാണ് ഇതെന്നും മുരളീധരൻ ആരോപിച്ചു.

k muraleedharan
Comments (0)
Add Comment