കേരളത്തിലെ കള്ളക്കടത്ത്, ക്വട്ടേഷൻ സംഘങ്ങൾക്ക് പിന്നിൽ ഭരണകക്ഷിയിലെ പ്രമുഖര്‍ : ബെന്നി ബെഹനാൻ എംപി

Jaihind Webdesk
Sunday, July 4, 2021

കേരളത്തിലെ കള്ളക്കടത്ത്, ക്വട്ടേഷൻ സംഘങ്ങൾക്ക് പിന്നിൽ ഭരണത്തിലെയും ഭരണകക്ഷിയിലെയും പ്രമുഖരാണെന്ന് ബെന്നി ബെഹനാൻ എം.പി. സംസ്‌ഥാനത്തെ ജയിലുകൾ ക്വട്ടേഷൻ സംഘങ്ങളുടെ കോർപ്പറേറ്റ് ഓഫീസുകളാക്കി മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു. ജയിലുകളിലാണ് ക്വട്ടേഷൻ സംഘങ്ങൾക്ക് പരിശീലനം നൽകുന്നത്. ഇത്തരം അധോലോക സംഘങ്ങൾക്ക് രാഷ്ട്രീയ സംരക്ഷണം നൽകുന്നവരെ കുറിച്ച് അന്വേഷിക്കണം. ടി.പി വധകേസ് പ്രതി ഷാഫിയുടെ വീട്ടിൽ നിന്ന് പോലീസ് നക്ഷത്രം കണ്ടെത്തിയതിനെ കുറിച്ച് അന്വേഷിക്കണമെന്നും എറണാകുളം ഡി സി സി ഓഫീസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ബെന്നി ബഹനാൻ ആവശ്യപ്പെട്ടു.

കള്ളക്കടത്ത്, ക്വട്ടേഷൻ സംഘങ്ങളെ ചോദ്യം ചെയ്യാൻ പിണറായി വിജയൻ ഭയപ്പെടുന്നു. കോടി സുനിയെ പോലെയുള്ളവരെ സംരക്ഷിക്കുന്നത് പിണറായി അടക്കമുള്ളവരാണെന്നും ബെന്നി ബഹനാൻ ആരോപിച്ചു.