ഇത് കപടമതേതരവാദികളുടെ ജല്‍പനം ; തില്ലങ്കേരി മോഡല്‍ ആവർത്തിക്കാന്‍ സിപിഎം ബിജെപി ശ്രമം : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Friday, January 29, 2021

 

മലപ്പുറം : മുസ്ലീംലീഗിനെ മതാധിഷ്ടിത സംഘടനയെന്ന് പറഞ്ഞ് അധിക്ഷേപിക്കുന്ന സിപിഎമ്മിന് ബിജെപിയുമായി ധാരണയെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനമൊട്ടാകെ ബിജെപിയുമായി സിപിഎം വോട്ടുകച്ചവടം നടത്തി. തില്ലങ്കേരിയില്‍ 2000 ബിജെപി വോട്ടുകള്‍ സിപിഎമ്മിന് ലഭിച്ചു. വരുന്ന തെരഞ്ഞെടുപ്പില്‍ തില്ലങ്കേരി മോഡല്‍ ആവര്‍ത്തിക്കാന്‍ ശ്രമം ഉണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ പ്രസ്താവന അസംബന്ധമാണ്. തരാതരം ഹൈന്ദവ, ഹൈന്ദവേതര വര്‍ഗീയതയെ വാരിപുണര്‍ന്നവരാണ് സിപിഎം. കപടമതേതരവാദികളുടെ ജല്‍പനമായി മാത്രമേ പ്രസ്താവനയെ കാണാനാകൂവെന്നും അദ്ദേഹം പറഞ്ഞു.