ആലപ്പുഴ: റാമോജി ഗ്രൂപ്പ് നിർമിച്ചു നൽകിയ വീട് തങ്ങളുടെ അക്കൗണ്ടിലാക്കി സി.പി.എം തട്ടിപ്പ്. ആലപ്പുഴയിലെ മുല്ലക്കൽ ലോക്കൽ കമ്മിറ്റി ആണ് മുല്ലക്കൽ സ്വദേശിയായ ഭവന രഹിതന് റാമോജി ഗ്രൂപ്പ് നൽകിയ വീട് തങ്ങളുടെ അക്കൗണ്ടിലാക്കിയത്. ഭവനരഹിതർക്ക് സിപിഎം സംസ്ഥാന കമ്മിറ്റി വീട് വെച്ച് നൽകുമെന്ന പ്രഖ്യാപനത്തിന്‍റെ ചുവട് പിടിച്ചാണ് കൊവിഡ് വ്യാപന കാലത്ത് സി പി എമ്മിന്‍റെ പുതിയ നാടകം അരങ്ങേറിയത്. 6 ലക്ഷത്തി ഇരുപതിനായിരം രൂപയുടെ വീടാണ് റാമോജി ഗ്രൂപ്പ് നിർമ്മിച്ച് നൽകിയത്. സിപിഎമ്മിന്‍റെ ഒരു പാർട്ടി ഘടകത്തിനും ഒരു രൂപ പോലും ചിലവ് വരാതെ വീട് പണി പൂർത്തിയായപ്പോൾ താക്കോൽദാന ചടങ്ങ് പാർട്ടി നേതാക്കളുടെ സാന്നിധ്യത്തിൽ നടത്തി തങ്ങളുടെ പേരിലാക്കി മാറ്റിയത്.
സി.പി.എം ജില്ല സെക്രട്ടറി ആർ.നാസർ ഉൾപ്പെടെയുള്ളവർ താക്കോൽദാന ചടങ്ങിൽ പങ്കെടുത്തിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലും പാർട്ടി പത്രമായ ദേശാഭിമാനിയിൽ അടക്കം വലിയ പ്രാധാന്യത്തോടെ വാർത്ത യും നൽകിയാണ് സി.പി.എം മറ്റുള്ളവരുടെ ചിലവിൽ തങ്ങളുടെ സാമൂഹ്യപ്രതിബദ്ധത തെളിയിച്ചത്. റാമോജി ഗ്രൂപ്പ് ഭവന രഹിതനായ വ്യക്തിയെ കുറിച്ച് നേരിട്ടറിഞ്ഞാണ് ഇത്തരത്തിൽ വീട് നിർമിച്ച് കൊടുക്കാൻ തീരുമാനിച്ചത്. എന്നാൽ വീട് നിർമ്മാണം പൂർത്തിയായതിന് ശേഷം ക്രെഡിറ്റ് സി.പി.എം സ്വന്തമാക്കുകയായിരുന്നു. കൊവിഡ് ലോക്ക് ഡൗൺ കാലത്ത് താക്കോൽ ദാനം നടത്തിയത് തങ്ങളുടെ ഇരട്ടത്താപ്പ് തിരിച്ചറിയാതിരിക്കുന്നതിനുള്ള നീക്കമാണെന്നാണ് ഇപ്പോൾ ഒരു വിഭാഗം ജനങ്ങൾ ആക്ഷേപമുന്നയിക്കുന്നത്. എന്നാൽ ഇതേ കുറിച്ച് പാർട്ടി നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.
https://www.youtube.com/watch?v=UJTLKz9KQYE