രാഹുല്‍ ഗാന്ധി വരുന്നെന്ന് പറഞ്ഞപ്പോഴേ സി.പി.എമ്മിന് കുളിരും പനിയും: രമേശ് ചെന്നിത്തല

Jaihind Webdesk
Monday, March 25, 2019

Ramesh-Chennithala

രാഹുൽ ഗാന്ധി വരുന്നു എന്ന് പറഞ്ഞപ്പോഴേ സി.പി.എമ്മിന് കുളിരും പനിയും തുടങ്ങിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്രത്തില്‍ ബി.ജെ.പിയും കേരളത്തിൽ സി.പി.എമ്മുമാണ് കോണ്‍ഗ്രസിന്‍റെ മുഖ്യ ശത്രു. ദേശീയ തലത്തിൽ മതേതര മുന്നണി ഉണ്ടാക്കണമെന്ന് പറഞ്ഞപ്പോൾ അതിന് തുരങ്കം വെച്ചത് സി.പി.എം ആണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ബി.ജെ.പിയേയും സി.പി.എമ്മിനേയും പരാജയപ്പെടുത്തി മതേതര സർക്കാർ ഉണ്ടാക്കുക എന്ന സന്ദേശമാണ് രാഹുല്‍ ഗാന്ധിയുടെ വരവ് നൽകുന്നത്. ആദ്യം മുതൽ വിശ്വാസികൾക്കൊപ്പം നിന്നത് കോൺഗ്രസാണ്. ശബരിമല വിഷയത്തിൽ സർക്കാർ അനാവശ്യ തിടുക്കം കാട്ടി. ശബരിമല ഒരു രാഷ്ട്രീയ വിഷയമല്ല, വിശ്വാസത്തിന്‍റെ ഭാഗമാണെന്നും ബി.ജെ.പിക്ക് കേരളത്തിൽ ഒറ്റ സീറ്റുപോലും ലഭിക്കില്ലെന്നും രമേശ് ചെന്നിത്തല ഹരിപ്പാട് പറഞ്ഞു.