വയനാട്ടിൽ വൈത്തിരിയിൽ യുവതിയുടെ മരണത്തിൽ സി പി എം ജില്ലാ സെക്രട്ടറിക്ക് പങ്ക് ഉണ്ടെന്ന് ആരോപിച്ച് ഭർത്താവ് പരാതി നൽകിയ സംഭവത്തിൽ സി പി എമ്മിന് കുരുക്ക് മുറുകുന്നു. യുവതിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്ത്. കേസ് അട്ടിമറിക്കാൻ ശ്രമിച്ചാൽ ശക്തമാ സമരത്തിലേക്ക് നീങ്ങുമെന്ന് കോൺഗ്രസും മഹിളാ കോൺഗ്രസും അറിയിച്ചു.
കഴിഞ്ഞ ഒക്ടോബർ 2 1 നാണ് വൈത്തിരിയിൽ സക്കീന അബൂബക്കർദുരൂഹ സാഹചര്യത്തിൽ മരണപ്പെടുന്നത്.തുടർന്ന് യുവതിയുടെ മരണത്തിൽ സി പി എം വയനാട് ജില്ലാ സെക്രട്ടറിക്ക് പങ്കുണ്ടെന്ന് ആരോപിച്ച് നവംബർ അഞ്ചിന് യുവതിയുടെ ഭർത്താവ് പൊലീസിൽ പരാതി നൽകിയിരുന്നു .ഇത് സി പി എമ്മിനെ വലിയ രീതിയിൽ പ്രതി കൂട്ടിലാക്കി.എന്നാൽ കേസിന്റ ആദ്യഘട്ടത്തിൽ പൊലീസ് ഭർത്താവിന്റെയും യുവതിയുടെ സുഹൃത്തിന്റെയും മൊഴി എടുക്കാനും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഭർത്താവിന് നൽകാനോ പൊലീസ് തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിൽ കേസ് അട്ടിമറിക്കാനുള്ള സാധ്യത മുന്നിൽ കണ്ട് കോൺഗ്രസും മഹിളാ കോൺഗ്രസും രംഗത്തെത്തിയത്. മരണത്തിലെ ദുരൂഹത മാറ്റി നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് മഹിള കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് ചിന്നമ്മ ജോസ് ആവശ്യപ്പെട്ടു.
കേസ് ഗൗരവമായി കണ്ട് സത്യസന്ധമായ അന്വേഷണം വേണമെന്ന് ഡിസിസി പ്രസിഡന്‍റ് ഐസി ബാലകൃഷ്ണൻ എം എൽ എ പറഞ്ഞു.
കേസ് അട്ടിമറിക്കാൻ ശ്രമിച്ചാൽ ശക്തമായ പ്രക്ഷോഭ പരിപാടികളിലേക്ക് നിങ്ങേണ്ടി വരുമെന്ന് ഇരുനേതാക്കളും താക്കീതു നൽകി.