ശശിക്കെതിരായ പീഡന പരാതിയില്‍ തീരുമാനം വൈകിപ്പിച്ച് സി.പി.എം

പി.കെ ശശി എം.എൽ.എക്ക് എതിരെ ഉള്ള ലൈംഗിക പീഡന പരാതിയിൽ സി.പി.എം തീരുമാനം നീളുന്നു. വിഷയത്തിൽ ശശിക്ക് എതിരെ സ്വീകരിക്കേണ്ട നടപടിയെ കുറിച്ച് പാർട്ടിയിൽ ഭിന്നത നില നില്‍ക്കുകയാണ്. ശശി വിഷയം 26 ന് ചേരുന്ന പാർട്ടി സംസ്ഥാന സമിതി പരിഗണിക്കും.

ജനമുന്നേറ്റ ജാഥയുടെ ക്യാപ്റ്റൻ ആയതിനാൽ ജാഥ തീരാതെ ശശിക്ക് എതിരെ നടപടി എടുക്കാനാവില്ല എന്ന് നിലപാടിലാണ് സി.പി.എം സംസ്ഥാന നേതൃത്വം. ജാഥ 25 ന് സമാപിക്കും. ഈ സാഹചര്യത്തിൽ 26ന് ചേരുന്ന സംസ്ഥാന സമിതിയിൽ ശശി വിഷയം ചർച്ച ചെയ്യും. സംസ്ഥാന സെക്രട്ടറിയേറ്റിൽ ശശി വിഷയം പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പരാമർശിച്ചിരുന്നു. പരാതി അന്വേഷിക്കുന്ന കമ്മീഷൻ റിപ്പോർട്ട് നൽകിയതായി കോടിയേരി അറിയിച്ചു. അതേ സമയം ശശിയെ വെള്ളപൂശുന്ന റിപ്പോർട്ടാണ് നൽകിയതെന്നാണ് സൂചന. ശശിയിൽ നിന്നും ഗുരുതരമായ കുറ്റം ഉണ്ടായിട്ടില്ലെന്നും പരാതിക്കാരിയായ യുവതിയോട് ശശി അപമര്യാദയായി പെരുമാറിയെന്നാണ് റിപ്പോർട്ട്. ശശിക്ക് എതിരെ ഉള്ള പരാതി ലഘൂകരീക്കാനാണ് ഇത്തരത്തിലുള്ള റിപ്പോർട്ട് നൽകിയത്. ഈ സാഹചര്യത്തിൽ ശശിക്ക് എതിരെ ഉള്ള പാർട്ടി നടപടി പ്രഹസനമാകും. കടുത്ത നടപടി ഉണ്ടാകില്ല.

പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിൽ നിന്നും കീഴ് ഘടകത്തിലേക്ക് തരംതാഴ്ത്തേലോ ശാസനയിലോ മാത്രമായി നടപടി ഒതുക്കും. തനിക്ക് എതിരെ ഉള്ള പരാതിക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടന്ന് ശശിയുടെ പരാതി കമ്മീഷൻ ശരിവെച്ചിട്ടുണ്ട്. ഇവർക്ക് എതിരെയും നടപടി ഉണ്ടാകും. പാർട്ടിയിലെ വിഭാഗീയതയിൽ പാലക്കാട് ജില്ലയെ ഔദോഗിക പക്ഷത്ത് ഉറപ്പിച്ചുനിർത്തിയ ശശിയെ പാർട്ടി നേതൃയത്വത്തിന് പെട്ടെന്ന് കൈവിടാനാകില്ല.

P.K Sasi MLA
Comments (0)
Add Comment